ഏറ്റ വകഭേദം സ്ഥിതീകരിച്ച് കർണാടക

കൊവിഡ് 19 ന്റെ പുതിയ വകഭേദമായ ഏറ്റ വൈറസ് സ്ഥിതീകരിച്ച് കർണാടക. മംഗളുരുവിലാണ് വൈറസ് സാന്നിധ്യം കണ്ടെത്തിയത്. എന്നാൽ പുതിയ വൈറസ് വകഭേദത്തിൽ ആശങ്കപ്പെടേണ്ടതില്ലെന്നാണ് സംസ്ഥാനത്തെ ജീനോമിക് സര്‍വെയലന്‍സ് കമ്മിറ്റി അംഗമായ ഡോ. വിശാല്‍ റാവു പറയുന്നത്.

‘ഒരു മാസം മുന്‍പുള്ള കേസാണ് ഇപ്പോള്‍ പുതിയ വകഭേദമാണെന്ന് സ്ഥിഥീകരിച്ചിരിക്കുന്നത്. ഇത് രണ്ടാഴ്ച മുന്‍പാണ് കണ്ടെത്തിയത്. അതുകൊണ്ട് തന്നെ ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന്’ റാവു അഭിപ്രായപ്പെട്ടതായാണ് റിപ്പോർട്ട്‌.

Comments: 0

Your email address will not be published. Required fields are marked with *