ഡൽഹിയിൽ വീണ്ടും ഒഴിപ്പിക്കൽ
ഡൽഹിയിൽ വീണ്ടും ഒഴിപ്പിക്കൽ. ന്യൂ ഫ്രണ്ട്സ് കോളനിയിലാണ് സൗത്ത് ഡൽഹി മുൻസിപ്പൽ കോർപ്പറേഷന്റെ ഒഴിപ്പിക്കൽ നടക്കുന്നത്. ഇതിനായി കനത്ത പൊലീസ് കാവലിലാണ് ബുൾഡോസറുകൾ എത്തിച്ചത്. സുപ്രീം കോടതിയിൽ നിന്നും അനുകൂല തീരുമാനമുണ്ടായതോടെയാണ് കോർപറേഷൻ നടപടിയുമായി മുന്നോട്ട് പോകുന്നത്. എൻ എഫ് സി ബോധിധരം ക്ഷേത്രപരിസരത്തുള്ള കയ്യേറ്റങ്ങളാണ് ഒഴിപ്പിക്കുക. ഷഹീൻ ബാഗിലെ കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിൽ കോർപ്പഷേൻ ആലോചിച്ച് തീരുമാനമെടുക്കും. സ്ഥലത്ത് വൻ പൊലീസ് സന്നാഹമാണ് തമ്പടിച്ചിരിക്കുന്നത്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom