വിമാനത്തിൽ വച്ച് പ്രവാസിയ്ക്ക് 70000 ദിർഹം നഷ്ടപ്പെട്ടു
ദുബായ് ഇന്റർനാഷണൽ എയർപ്പോർട്ടിൽ നിന്ന് ബ്രിട്ടനിലേക്ക് പോയ വിമാനത്തിൽ വച്ച് പണം നഷ്ട്ടപ്പെട്ട സംഭവത്തിൽ പണം തിരിച്ച നൽകി പൊലീസ്. യാത്രക്കാരനിൽ നിന്നും നഷ്ടപ്പെട്ട 70000 ദിർഹമാണ് ദുബായ് പൊലീസ് തിരികെ നൽകിയത്. പീറ്റർ ലോസൺ എന്ന യാത്രക്കാരനിൽ നിന്നാണ് പണം നഷ്ടപ്പെട്ടത്. തുടർന്ന് ഇയാൾ ജനറൽ ഡിപ്പാർട്ട്മെന്റ് ഓഫ് എയർപോർട്ട് സെക്യൂരിറ്റിയുമായി ബന്ധപ്പെടുകയും ഒരുമണിക്കൂറിനുള്ളിൽ തന്നെ പണം സൂക്ഷിച്ചിരുന്ന ബാഗ് കണ്ടെത്തുകയും ചെയ്തു.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom