മുഖം കാണാൻ കൊള്ളില്ല; അവസരം നഷ്ടപ്പെട്ടിട്ടുണ്ടെന്ന് ദുൽഖറിന്റെ നായിക
ഡയമണ്ട്നക്ലൈസിലെ കട്ടുറുമ്പ് പോലെയുള്ള നഴ്സിനെ മലയാളികൾ മറക്കില്ല.നഴ്സായി എത്തിയ ഗൗതമി നായരെയും ആരും മറക്കാൻ വഴിയില്ല.ദുൽഖറിന്റെ നായികയായി എത്തിയ ഗൗതമി ചുരുക്കം ചില സിനിമകളിൽ മാത്രമേ അഭിനയിച്ചിട്ടുള്ളൂ. ആദ്യ സിനിമയിലെ സംവിധായകൻ ശ്രീനാഥിനെ തന്നെയാണ് ഗൗതമി വിവാഹം ചെയ്തത്. വിവാഹശേഷം അഭിനയ രംഗത്ത് നിന്ന് വിട്ടു നിന്ന ഗൗതമി ഇപ്പോൾ നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം മേരി ആവാസ് സുനോ എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ചു വരാൻ ഒരുങ്ങുകയാണ്. ഇപ്പോളിതാ താൻ ആദ്യമായി അഭിനയിച്ച ചിത്രത്തിൽ കാണാൻ കൊള്ളില്ലെന്ന് പറഞ്ഞ് മാറ്റി നിർത്തിയെന്ന് പറയുന്നു ഗൗതമി. പ്രമുഖ ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞത്. ‘ആദ്യമായി താന്‍ ഓഡിഷന് പങ്കെടുത്തത് സെക്കന്റ് ഷോ എന്ന ചിത്രത്തിന് വേണ്ടി ആയിരുന്നില്ല എന്ന് പറഞ്ഞു കൊണ്ടാണ് നടി തുടങ്ങിയത്. ആ സിനിമയുടെ പേര് ഇപ്പോള്‍ പറയാന്‍ ആഗ്രഹിയ്ക്കുന്നില്ല. ഫോട്ടോ അയച്ച് കൊടുത്ത ശേഷം ഓഡിഷന് വിളിച്ചു. എന്നാല്‍ എന്റെ മുഖം കാണാന്‍ കൊള്ളില്ല എന്ന് പറഞ്ഞ് തിരിച്ച് അയക്കുകയായിരുന്നു.അതുവരെ സിനിമ എനിക്ക് വലിയ വിഷയം ആയിരുന്നില്ല, ജസ്റ്റ് ഒന്ന് ട്രൈ ചെയ്തതാണ്. കാണാന്‍ കൊള്ളില്ല എന്ന് പറഞ്ഞ് ഒഴിവാക്കിയപ്പോള്‍ വലിയ വിഷമം തോന്നി. അപ്പോഴാണ് സെക്കന്റ് ഷോ എന്ന ചിത്രത്തിന്റെ കാസ്റ്റിങ് കോള്‍ കാണുന്നത്. നേരത്തെ അയച്ച് കൊടുത്ത അതേ ഫോട്ടോയാണ് ഇവര്‍ക്കും അയച്ച് കൊടുത്തത്. ഓഡിഷന് വിളിച്ചു, പോയി, സെലക്ടായി. എന്നെ ഒഴിവാക്കിയ ആ സംഭവം നടന്ന് കൃത്യം ഒരു മാസത്തിന് ശേഷമാണ് ഞാന്‍ ദുല്‍ഖറിന്റെ നായികയായി വരുന്നു എന്ന് അനൗണ്‍സ് ചെയ്തത്’;- ഗൗതമിയുടെ വാക്കുകൾ.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom