നാളെ നീനു മറ്റൊരാളെ വിവാഹം കഴിക്കാൻ തയ്യാറായാൽ ഈ സമൂഹം എന്താകും പറയുക; വൈറലാകുന്ന കുറിപ്പ്

നീനുവിനെയും കെവിനെയും മലയാളികൾ അത്ര പെട്ടെന്ന് മറക്കാനിടയില്ല. പ്രണയിച്ചതിന്റെ പേരിൽ ജീവൻ തന്നെ ബലി കഴിക്കേണ്ടി വന്ന യുവാവാണ് കെവിൻ, കെവിന്റെ ഓർമ്മയിൽ തന്റെ ജീവിതം കഴിച്ചു കൂട്ടുകയാണ് നീനു. ഒന്നിച്ച് ഒരു ജീവിതം തുടങ്ങും മുൻപ് ആയിരുന്നു കെവിനേ നീനുവിൽ നിന്നും മരണം തട്ടിയെടുത്തത്. ഇപ്പോഴിതാ നീനുവിനെ കുറിച്ചുള്ള ഒരു പോസ്റ്റാണ് വൈറൽ ആകുന്നത്. നാളെ നീനു മറ്റൊരു വിവാഹം കഴിക്കാൻ തീരുമാനിച്ചാൽ സമൂഹം എന്ത് പറയും എന്നാണ് പോസ്റ്റിൽ പറയുന്നത്. ദിവ്യ ശിവരാമൻ എഴുതിയ പോസ്റ്റ് ആണ് ഇത്.

പോസ്റ്റ് വായിക്കാം

അനശ്വര പ്രണയം, മരിക്കാത്ത പ്രണയം എന്നൊക്കെ പറഞ്ഞു രണ്ട് മൂന്ന് ദിവസം മുൻപ് ദുരഭിമാന കൊല യുടെ ഇരയായ കെവിന്റെ ഫോട്ടോയുടെ മുന്നിൽ മെഴുകുതിരി കത്തിച്ചു വെക്കുന്ന നീനുവിന്റെ ഫോട്ടോ കണ്ടിരുന്നു. അതിന് താഴെ നീനുവിനെയും കെവിന്റെ മാതാപിതാക്കളെയും സ്നേഹിച്ചു കൊണ്ടുള്ള ഒരുപാട് കമന്റ്സ് കണ്ടു. അവരെ കാണുമ്പോഴെല്ലാം ഞാൻ വിചാരിക്കുന്ന ഒരു കാര്യമാണ് ഒരുമിച്ചു ജീവിച്ചിട്ടില്ലാത്ത, ദാമ്പത്യം അനുഭവിച്ചിട്ടില്ലാത്ത നീനു നാളെ ഒരു ദിവസം അവളുടെ ഇഷ്ടത്തിന് ഒരു വിവാഹം കഴിക്കാൻ തീരുമാനിച്ചാൽ ( കഴിക്കണമെന്നോ കഴിക്കും എന്നോ അല്ല) എങ്ങിനെ ആയിരിക്കും ഇവരുടെയെല്ലാം പ്രതികരണം എന്നത്. ‘

അവള് ഒരു നിമിഷം കൊണ്ട് വെറുക്കപ്പെട്ടവളാവും, പ്രണയിച്ചവനെ ചതിച്ചവളാകും, മകൻ പോയിട്ടും മകളായി കണ്ട കെവിന്റെ വീട്ടുകാരോട്‌ നന്ദിയില്ലാത്തവൾ ആവും, സ്വാർത്ഥയാവും.. ( ഇത്രയും കാലം കണ്ട് പരിചയിച്ച സമൂഹത്തെ കുറിച്ചു എനിക്കുള്ള തോന്നലും ചിന്തകളും മാത്രമാണ്. അടിച്ചേല്പിക്കുന്നില്ല). സഹിക്കുന്നിടത്തോളം മാത്രം സ്‌ത്രീകൾ മഹതികൾ ആകുന്ന പ്രത്യേക തരം സമൂഹമാണ് നമ്മുടെ ഇവിടുത്തെത്. പേഴ്സണലി നീനു വിവാഹിതയാകണം എന്നാണ് എന്റെ ആഗ്രഹം. പക്ഷെ ആ കുട്ടി അന്നേരം അനുഭവിക്കാൻ പോകുന്ന സോഷ്യൽ bullying ഉം വെർബൽ abusing ഉം ഓർത്ത് എനിക്ക് ഭയമുണ്ട്.

https://www.facebook.com/divya.sivarama/posts/810787186283842

Comments: 0

Your email address will not be published. Required fields are marked with *