Flash News

റീബ്രാന്‍ഡിങ്ങിന് ഒരുങ്ങി ഫേസ്ബുക്ക്

പുതിയ പേരില്‍ റീബ്രാന്‍ഡിങ്ങിനൊരുങ്ങി ഫേസ്ബുക്ക്. ‘മെറ്റാവേഴ്‌സ്’ എന്ന സ്വപ്‌ന പദ്ധതി സാക്ഷാത്കരിക്കുന്നതിന്‍റെ ഭാഗമായി അടുത്തയാഴ്ചയോടെ പുതിയ പേര് സ്വീകരിക്കുമെന്ന് കമ്പനിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് ‘ദ വെര്‍ജ്’ റിപ്പോര്‍ട്ട് ചെയ്തു.

ഒക്ടോബർ 28ന് നടക്കുന്ന വാർഷിക കണക്ട് കോൺഫറൻസിൽ പേര് മാറ്റത്തെക്കുറിച്ച് സംസാരിക്കാൻ ഫേസ്ബുക്ക് സിഇഒ മാർക്ക് സക്കർബർഗ് പദ്ധതിയിടുന്നതായാണ് വെര്‍ജ് റിപ്പോര്‍ട്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ഫേസ്ബുക്കിന്‍റെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.

ആളുകള്‍ക്ക് പരസ്പരം കാണാനും സംസാരിക്കാനുമെല്ലാം സാധിക്കുന്ന ഷെയേര്‍ഡ് വെര്‍ച്വല്‍ സ്‌പേസ് ആണ് ‘മെറ്റാവേഴ്‌സ്’. വ്യത്യസ്ത ഉപകരണങ്ങളിലൂടെ ആളുകള്‍ക്ക് ഈ വെര്‍ച്വല്‍ ലോകത്ത് പ്രവേശിക്കാനാവും. ഓരോരുത്തര്‍ക്കും വെര്‍ച്വല്‍ രൂപമുണ്ടാവും. പരസ്പരം കാണാനും സംസാരിക്കാനും സാധിക്കും.

Comments: 0

Your email address will not be published. Required fields are marked with *