Flash News

റെയ്ബാനുമായി സഹകരിച്ച് ഫേസ്ബുക്കിന്റെ സ്മാർട്ട് ഗ്ലാസ്..ടീസറെത്തി!

ആഡംബര സൺഗ്ലാസ് നിർമാതാക്കളായ റെയ്ബാനുമായി സഹകരിച്ച് ഫേസ്ബുക്ക് പുറത്തിറക്കുന്ന സ്മാർട്​ഗ്ലാസ് നാളെ അവതരിപ്പിക്കും. റെയ്ബാൻ തങ്ങളുടെ ഔദ്യോ​ഗിക ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. റെയ്ബാൻ-ഫേസ്ബുക്ക് സ്മാർട്ട് ഗ്ലാസ്സുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതിന് സൈൻ അപ്പ് ചെയ്യാനുള്ള ഓപ്‌ഷനുമായി റെയ്ബാൻ വെബ്‌സൈറ്റിൽ ഒരു ടീസർ പേജ് ചേർത്തിട്ടുണ്ട്. അതെ സമയം സൈൻ അപ്പ് ചെയ്താലും കൂടുതൽ വിവരങ്ങൾ ഒന്നും തന്നെ വെളിപ്പെടുത്തിയിട്ടില്ല എന്നതാണ് രസകരമായ കാര്യം. വ്യാഴാഴ്ചയാണ് സ്മാർട്ട് ഗ്ലാസിന്റെ വിവരങ്ങൾ പുറത്ത് വരിക.

ഈ വർഷം ആദ്യം നടന്ന ഫെയ്സ്ബുക്കിൻ്റെ 2021 ക്യു2 എർണിങ് കോളിൽ ഫേസ്ബുക്ക് മേധാവി മാർക്ക് സക്കർബർഗാണ് റെയ്ബാനുമായുള്ള സഹകരണം വെളിപ്പെടുത്തിയത്. നിർമ്മിത ബുദ്ധിയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുനനത്തോടൊപ്പം റെയ്ബാൻ ഗ്ലാസ്സുകളുടെ തനത് സ്റ്റൈലിംഗ് ഘടകങ്ങളും കൂട്ടിയിണക്കിയാണ് റെയ്ബാൻ-ഫേസ്ബുക്ക് സ്മാർട്ട് ഗ്ലാസ്സ് അവതരിപ്പിക്കുക. ഗ്ലാസ്സിൻ്റെ സവിശേഷതകളെക്കുറിച്ച് മാർക്ക് സക്കർബർഗ് ഒന്നും തന്നെ പറഞ്ഞിട്ടില്ല. നിർമ്മിത ബുദ്ധിയുടെ സാദ്ധ്യതകൾ പ്രയോജനപ്പെടുത്തുന്ന റെയ്ബാൻ-ഫേസ്ബുക്ക് സ്മാർട്ട് ഗ്ലാസ്സിന് ഓറിയോൺ എന്നാണ് കോഡ് നാമം. ഉപയോക്താക്കൾക്ക് ഫോൺ കോളുകൾ എടുക്കാനും ധരിക്കുന്ന വ്യക്തിക്ക് ചെറിയ സ്ക്രീനിൽ വിവരങ്ങൾ കാണാനും സാധിക്കും വിധമാണ് റെയ്ബാൻ-ഫേസ്ബുക്ക് സ്മാർട്ട് ഗ്ലാസ് തയ്യാറാവുന്നത് എന്നാണ് വിവരം.

Comments: 0

Your email address will not be published. Required fields are marked with *