” അതെന്റെ അവസാനം ആകേണ്ടതായിരുന്നു എന്നാണ് ഡോക്ടർമാർ പറഞ്ഞത് ” ഷൂട്ടിംഗിനിടെ സംഭവിച്ച അപകടത്തെ കുറിച് ഫഹദ് ഫാസിൽ

ഏറെ ആരാധകരുള്ള ഒരു നടന്നാണ് ഫഹദ് ഫാസിൽ. താരത്തിന്റെ വ്യത്യാസ്ഥമായ അഭിനയ മികവിന് മുന്നിൽ അത്ഭുതപെടാത്തവരായി ആരും കാണില്ല. ഇപ്പോൾ ‘ മലയൻ കുഞ്ഞ് ‘ എന്ന സിനിമയുടെ ഷൂട്ടിംഗിനിടെ സംഭവിച്ച അപകടത്തെ കുറിച് പറയുകയാണ് താരം. കഴിഞ്ഞ ദിവസം രാത്രിയിൽ തന്റെ ഫേസ്ബുക് അക്കൗണ്ടിലൂടെയാണ് സംഭവത്തെ കുറിച് പറയുന്നത്.

മലയൻ കുഞ്ഞിന്റെ ചിത്രീകരണത്തിനിടെ ഉയരത്തിൽ നിന്ന് വീണിട്ടാണ് അപകടം സംഭവിക്കുന്നത്. കൈകുത്തിയതിനാലാണ് വലിയ അപകടം ഒഴിവാക്കനായത്. എന്നിരുന്നാലും മൂക്കിൽ 3 തയ്യലുണ്ടെന്നാണ് താരം പറയുന്നത്. ഇപ്പോൾ അപകടത്തിൽ നിന്ന് സുഖം പ്രാപിച്ചു വരികയാണെന്നും കുറുപ്പിൽ പറയുന്നുണ്ട്. തന്റെ അപ്രതീക്ഷ സമയത്തും കൂടെ നിന്ന പ്രേക്ഷകരോട് ഇത് പറയണമെന്ന് തോന്നിയത് കൊണ്ടാണ് ഇപ്പോൾ ഇങ്ങനെ ഒരു കുറുപ് പങ്കുവെക്കുന്നതെന്നും ഫഹദ് പറയുന്നുണ്ട്.

കൂടാതെ പ്രേക്ഷകർ ഏറെ കാത്തിരിക്കുന്ന ഫഹദിന്റെ മാലിക് ഒടിടി റിലീസിന് തയ്യാറെടുക്കുന്നതിനെ കുറിച്ചും കുറുപ്പിലുണ്ട്. തന്റെ മറ്റ് ഒടിടി സിനിമകളിൽ നിന്ന് വ്യത്യാസ്ഥമായി ഏറെ തിയേറ്റർ എക്സ്പീരിയൻസ് ഉണ്ടാവേണ്ട സിനിമയാണ് മാലിക് എന്നാൽ സാഹചര്യം അനുകൂലമല്ലാത്തതിനാൽ അണിയറ പ്രവർത്തകർ എല്ലാം ഒരുമിച്ചാണ് പിന്നീട് ഈ തീരുമാനത്തിലേക്ക് എത്തിയതെന്നും പറയുന്നുണ്ട്.’ ടേക്ക് ഓഫ്‌ ‘ എന്ന ചിത്രത്തിന് ശേഷം മഹേഷ്‌ നാരായണൻ സംവിധാനം ചെയ്യുന്ന സിനിമയാണ് മാലിക്. ചിത്രത്തിൽ അൻപത്തിയഞ്ചു വയസുള്ള സുലൈമാൻ മാലിക് എന്ന കാഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *