ഫഹദിന് പിറന്നാള്‍ സമ്മാനമായി ‘വിക്രം’ സിനിമയിലെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് ലോകേഷ് കനകരാജ്

ഫഹദ് ഫാസിലിന് അത്യുഗ്രന്‍ പിറന്നാള്‍ സമ്മാനവുമായി തമിഴ് സംവിധായകന്‍ ലോകേഷ് കനകരാജ്. നടന്റെ ഏറ്റവും പുതിയ വിക്രം എന്ന ചിത്രത്തിലെ താരത്തിന്റെ കിടിലന്‍ ലുക്കിലുള്ള പുതിയ പോസ്റ്റര്‍ പുറത്തുവിട്ടുകൊണ്ടാണ് ലോകേഷ് ഇന്‍സ്റ്റഗ്രാമിലൂടെ പിറന്നാള്‍ ആശംസ അറിയിച്ചിരിക്കുന്നത്.

കമലഹാസനും വിജയ് സേതുപതിക്കുമൊപ്പമാണ് ഫഹദ് ചിത്രത്തില്‍ അഭിനയിക്കുന്നത്. മൂവരും ഒരുമിച്ച് പ്രത്യക്ഷപ്പെട്ട ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് പുറത്തിറങ്ങിയിരുന്നു. താടിവെച്ച ഫഹദ് ഫാസിലിന്റെ ബ്ലാക്ക് ആന്റ് വൈറ്റിലുള്ള ചിത്രമാണ് പോസ്റ്ററിലുള്ളത്. ഒരു ആക്ഷന്‍- പൊളിറ്റിക്കല്‍ -ത്രില്ലര്‍ ചിത്രമാണ് വിക്രം. ചിത്രത്തിന്റെ ടൈറ്റില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത് തന്നെ തോക്കുകള്‍ക്കിടയില്‍ ആയതിനാല്‍ ആക്ഷന് വളരെയധികം പ്രാധാന്യമുണ്ടെന്ന് ഊഹിക്കാനാകും. കാളിദാസ് ജയറാം, നരേന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. അല്ലു അര്‍ജുനൊപ്പം പുഷ്പ എന്ന ചിത്രത്തിലൂടെ തെലുങ്കിലേക്കും ഈ വര്‍ഷം അരങ്ങേറ്റം കുറിക്കുകയാണ് ഫഹദ്.

Comments: 0

Your email address will not be published. Required fields are marked with *