Flash News

ഫസല്‍വധം; കാരായി രാജനും ചന്ദ്രശേഖരനും ജാമ്യവ്യവസ്ഥയില്‍ ഇളവ്

തലശ്ശേരി ഫസല്‍വധക്കേസ് പ്രതികളായ കാരായി രാജനും കാരായി ചന്ദ്രശേഖരനും ജാമ്യവ്യവസ്ഥയില്‍ ഇളവ്. മൂന്ന് മാസത്തിന് ശേഷം ഇരുവര്‍ക്കും എറണാകുളം ജില്ലക്ക് പുറത്ത് പോകാം. എന്നാല്‍ കേസില്‍ തുടരന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ് മൂന്ന് മാസം കൂടി ജില്ലയില്‍ തുടരുണമെന്ന് ഹൈക്കോടതി വ്യക്തമാക്കിയത്.

ഫസല്‍ വധക്കേസില്‍ ജാമ്യമനുവദിച്ചപ്പോഴാണ് എറണാകുളം ജില്ല വിട്ട് പോകരുത് എന്ന വ്യവസ്ഥ കോടതി വെച്ചത്. ഇതിന്‍പ്രകാരം കഴിഞ്ഞ പത്ത് വര്‍ഷമായി ഇരുവരും എറണാകുളത്ത് സ്ഥിരതാമസമായിരുന്നു. ഇത് മാറ്റാനായി നിരവധി തവണ ഇവര്‍ കോടതിയെ സമീപിച്ചിരുന്നെങ്കിലും കോടതി ഇളവനുവദിച്ചിരുന്നില്ല.

Comments: 0

Your email address will not be published. Required fields are marked with *