Flash News
ഒരു സ്ത്രീയെന്ന നിലയില്‍ പേടിയാണ്: പ്രമുഖ നടി

ഒരു സ്ത്രീയെന്ന നിലയില്‍ പേടിയാണ്: പ്രമുഖ നടി

പീഡനക്കേസ് പെൺകുട്ടിയ്ക്ക് നൽകുന്ന ആഘാതം ഇതുവരെ മനസിലാക്കാൻ ആർക്കും പറ്റിയിട്ടില്ലെന്ന് നടി രഞ്ജിനി ഹരിദാസ്. നടി ആക്രമിക്കപ്പെട്ട കേസിൽ താൻ പൂർണമായി അതിജീവിതയ്‌ക്കൊപ്പമെന്ന് രഞ്ജിനി പറയുന്നു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം തുറന്നു പറഞ്ഞത്.അതിജീവിതയ്ക്ക് നീതി കിട്ടുമെന്ന പ്രതീക്ഷയുണ്ടെന്ന് രഞ്ജിനി പറയുന്നു. ‘നിയമ വ്യവസ്ഥ നിലനില്‍ക്കുന്ന ഒരു രാജ്യത്ത് അതിജീവിതയ്ക്ക് നീതി ലഭിക്കണം. കഴിഞ്ഞ അഞ്ച് വര്‍ഷമായി എന്താണ് നടക്കുന്നതെന്ന് എല്ലാവരും കാണുന്നതാണ്. ശരാശരി സാധാരണക്കാരന്‍ എന്ന നിലയിലാണ് ഇതൊക്കെ ഞാന്‍ കാണ്ടുകൊണ്ടിരുന്നത്.ഗൂഡാലോചന എന്ന ഘടകം വന്നതുകൊണ്ടാണ് ഇതിന്റെ കളര്‍ മാറിയതെന്ന് പറയാം. അതില്‍ സപ്പോര്‍ട്ട് ചെയ്ത മാധ്യമങ്ങളുണ്ട് അതിനെ മുക്കാന്‍ നോക്കിയവരും ഉണ്ട്. അങ്ങനെ കുറെ കാര്യങ്ങള്‍ സംഭവിക്കുന്നു. ഈ രാജ്യത്ത് ജീവിക്കുന്ന ഒരു സ്ത്രീയെന്ന നിലയില്‍ എനിക്ക് പേടിയാണ്. എല്ലാവരും ഒരുപോലെയെന്ന് പറഞ്ഞ് നടക്കുന്ന ഈ കാലത്ത് ഒരു പീഡനക്കേസ് അത് പെണ്‍കുട്ടിക്ക് നല്‍കുന്ന ആഘാതം ഇതുവരെ മനസിലാക്കാന്‍ പറ്റിയിട്ടില്ല. ഈ കേസ് ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. അഞ്ച് വര്‍ഷമായിട്ടാണോ ആദ്യത്തെ പീഡനക്കേസ് വരുന്നത് എത്ര വര്‍ഷമായി നിരവധി കേസുകള്‍ കണ്ടുകൊണ്ടിരിക്കുകയാണ്. ഇതിന് ഒരു അവസാനമില്ല. നിയമം ശക്തമായിരിക്കണം.ഡല്‍ഹിയിലെ അവസ്ഥ നമ്മള്‍ കണ്ടു. എത്ര വര്‍ഷം. അതില്‍ ഏറ്റവും കൂടുതല്‍ ക്രൂരനായ ആളെ തയ്യല്‍ മിഷ്യനുംകൊടുത്താണ് വിട്ടത്. ഇതില്‍ മാറ്റം വരണം. പ്രതികരിക്കുക എന്നല്ലാതെ മറ്റൊന്നും ചെയ്യാന്‍ കഴിയില്ല. ഇന്ത്യന്‍ പൗരന്‍ എന്ന നിലയില്‍ എന്റെ ഉത്തരവാദിത്വവും അവകാശവും ആണത്.’

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *