Flash News

പേടിച്ചിട്ടല്ല മയിലിനെ കൊല്ലാഞ്ഞത്: എല്ലാം തിരക്കഥയെന്ന് ഫിറോസ്

മയിലിനെ കൊല്ലുന്നതിനോ പാചകം ചെയ്യുന്നതിനോ പദ്ധതിയിട്ടിരുന്നില്ലെന്ന വിശദീകരണവുമായി യൂട്യൂബര്‍ ഫിറോസ് ചുട്ടിപ്പാറ. ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘നേരത്തെ തീരുമാനിച്ച തിരക്കഥപ്രകാരമാണ് എല്ലാം ഷൂട്ട് ചെയ്തത്. മയിലിനെ കൊല്ലണമെന്ന് നാട്ടില്‍ നിന്ന് പോകുമ്പോഴും തീരുമാനിച്ചിട്ടില്ല. രണ്ട് മാസം മുന്‍പ് വിസ കിട്ടിയിരുന്നു, വിസയുടെ അവസാന ദിവസമായിരുന്നു ദുബായിലെത്തിയത്,’ ഫിറോസ് പറഞ്ഞു.

മയിലിനെ പാചകം ചെയ്താലുണ്ടാകുന്ന ഭവിഷ്യത്തുകളെക്കുറിച്ചുള്ള കമന്റുകള്‍ കണ്ടിരുന്നുവെന്നും എന്നാല്‍ പേടിച്ചിട്ടല്ല മയിലിനെ പാചകം ചെയ്യാഞ്ഞതെന്നും അത്തരമൊരു പദ്ധതി നേരത്തെ തന്നെ ഇല്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദുബായ് എക്‌സ്‌പോയ്ക്കായിട്ടായിരുന്നു പോയത്. വെറുതെ പോയി വരിക എന്നതിലുപരി ആളുകളെ എന്റര്‍ടെയിന്‍മെന്റ് ചെയ്യിക്കുക എന്നായിരുന്നു തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *