തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകാനുള്ള കേന്ദ്രങ്ങൾ സ്ഥാപിക്കണം; ഹൈക്കോടതിയുടെ നിർദേശം

തെരുവുനായ്ക്കൾക്ക് ഭക്ഷണം നൽകാനുള്ള കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്ന് ഹൈക്കോടതി നിർദേശം. തൃക്കാക്കര നഗരസഭയ്ക്കാണ് കോടതി നിർദേശം. ഇതിനായി സ്ഥലം കണ്ടെത്തുന്നതടക്കമുള്ള കാര്യങ്ങൾ കോടതിയെ അറിയിക്കണമെന്നും അറിയിച്ചിട്ടുണ്ട്.

തൃക്കാക്കര നഗരസഭയില്‍ തെരുവുനായ്ക്കളെ വിഷംകൊടുത്ത് കൊലപ്പെടുത്തിയതായുള്ള പരാതിയുമായി ബന്ധപ്പെട്ട് സ്വമേധയാ എടുത്ത ഹരജി പരിഗണിക്കുകയായിരുന്നു കോടതി. വളർത്തുമൃഗങ്ങൾക്ക് ലൈസൻസ് ഏർപ്പെടുത്താനുള്ള നടപടികൾ വേഗത്തിലാക്കണമെന്നും ഇത് സംബന്ധിച്ച് തദ്ദേശസ്ഥാപനങ്ങൾ അടിയന്തരമായി സർക്കുലർ ഇറക്കണമെന്നും കോടതി നിർദേശിച്ചു.

 

Comments: 0

Your email address will not be published. Required fields are marked with *