ജയ്‌പൂരിൽ ബ്ളൂടൂത്ത് ഹെഡ്സെറ്റ് പൊട്ടിത്തെറിച്ച് പതിനഞ്ചുകാരൻ മരണമടഞ്ഞു

ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ബ്ളൂടൂത്ത് ഹെഡ്സെറ്റ് പൊട്ടിത്തെറിച്ച് പതിനഞ്ചുകാരൻ മരണമടഞ്ഞു. രാജസ്ഥാനിലെ ജയ്‌പൂരിലാണ് സംഭവം. ബ്ളൂടൂത്ത് ഫോണിൽ കണക്ട് ചെയ്തിരുന്നുവെന്നും ഇരുവരുടേയും സംഭാഷണം നീണ്ടുപോയതിനാൽ ബ്ളൂടൂത്ത് ചൂടായി പൊട്ടിത്തെറിച്ചതാകാമെന്ന് ബന്ധുക്കൾ അറിയിച്ചു.

എന്നാൽ ഡോക്ടർമാരുടെ റിപ്പോർട്ട് അനുസരിച്ച് കുട്ടി മരിച്ചത് ഹൃദയാഘാതം മൂലമാണ്. ഒരുപക്ഷേ ബ്ളൂടൂത്ത് പൊട്ടിത്തെറിച്ച ശബ്ദം കേട്ട് പേടിച്ച് ഹൃദയാഘാതം വന്നതാകാമെന്നു ഡോക്ടർമാർ മാദ്ധ്യമങ്ങളെ അറിയിച്ചു.

 

Comments: 0

Your email address will not be published. Required fields are marked with *