Flash News

കണ്ണൂരിൽ ഔഷധശാലയിൽ തീപിടുത്തം; കട പൂർണമായി നശിച്ചു

കണ്ണൂർ മാതമംഗലത്ത് ഔഷധശാലയിൽ തീപിടുത്തം. ടൗണിലെ സ്വാമീസ് ഔഷധ കടയിലെ രണ്ടാം നിലയിലാണ് രാവിലെ ഒമ്പത് മണിയോടെ തീപിടുത്തമുണ്ടായത്. കട പൂർണമായും കത്തി നശിച്ചു. മൂന്ന് യൂണിറ്റ് ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. കാലപ്പഴക്കം ചെന്ന കെട്ടിടത്തിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീ പിടുത്തത്തിന് കാരണം. സംഭവം നടക്കുമ്പോൾ കടയിൽ ആരും ഉണ്ടായിരുന്നില്ല.

 

Comments: 0

Your email address will not be published. Required fields are marked with *