Flash News

മിഠായിത്തെരുവിലെ തീ പിടിത്തം; അട്ടിമറി സാധ്യതയില്ലെന്ന് കമ്മീഷണർ

കോഴിക്കോട് മിഠായിത്തെരുവിനടുത്ത് എം.പി.റോഡിലെ തീപിടിത്തത്തിൽ അട്ടിമറി സാധ്യതയില്ലെന്ന് കമ്മീഷണർ. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ട് ആകാനാണ് സാധ്യതയെന്ന് കമ്മീഷണർ എ.വി ജോർജ് പറഞ്ഞു. നിലവിൽ തീ നിയന്ത്രണവിധേയമാണ്. ചെരുപ്പ് കടയുടെ ഗോഡൗണില്‍ ഉണ്ടായ തീപിടിത്തത്തിൽ ആളപായമില്ല. ഫയര്‍ഫോഴ്സ് കൃത്യസമയത്ത് എത്തിയതിനാല്‍ മറ്റ് കടകളിലേക്ക് തീ പടര്‍ന്നില്ല.

Comments: 0

Your email address will not be published. Required fields are marked with *