Flash News

മിഠായിത്തെരുവ് തീപിടുത്തം : റീജിയണൽ ഫയർ ഫോഴ്സ് ഓഫീസർ ഇന്ന് റിപ്പോർട്ട് സമർപ്പിക്കും

കഴിഞ്ഞ ദിവസം കോഴിക്കോട് മിഠായിത്തെരുവിൽ ഉണ്ടായ തീപിടുത്തം സംബന്ധിച്ചുള്ള റിപ്പോർട്ട് റീജിയണൽ ഫയർ ഫോഴ്സ് ഓഫീസർ ഇന്ന് നൽകും. പാളയം ഭാഗത്തുള്ള വി.കെ.എം. ബില്‍ഡിങ്ങില്‍ പ്രവര്‍ത്തിക്കുന്ന ജെ.ആര്‍. ഫാന്‍സി സ്റ്റോറിന്റെ മൂന്നാം നിലയിലാണ് തീപിടിച്ചത്. അഞ്ച് യൂണിറ്റ് ഫയര്‍ എഞ്ചിന്‍ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു.
സംഭവവുമായി ബന്ധപെട്ടു ഫയര്‍ഫോഴ്സിനോട് റിപ്പോര്‍ട്ട് തേടിയെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *