ആദ്യരാത്രി കാളരാത്രിയാകാതിരിക്കാൻ!

ആദ്യരാത്രി കാളരാത്രിയാകാതിരിക്കാൻ!

ആദ്യരാത്രി ചിലർക്ക് ഒരു പേടിസ്വപ്നമാണ്. ആ അനിവാര്യതയെ എങ്ങനെ നേരിടുമെന്നോർത്ത് ആശങ്കാകുലരായി ഉറക്കം നഷ്ടപ്പെടുത്തുന്നവർ ഇന്ന് കുറവല്ല. പലരെയും തെറ്റിദ്ധാരണകളാണ് ഭരിക്കുന്നത്. എങ്ങനെയായിരിക്കും ആ നിമിഷങ്ങൾ? എന്തു സംസാരിക്കും? ആദ്യം ആര് തൊടും? ധൈര്യത്തോടെ, വിജയകരമായി ആദ്യദിനം പിന്നിടാൻ കഴിയുമോ? ഇത്തരം ചോദ്യങ്ങളാൽ അവർ മനസു നിറയ്ക്കുന്നു.

ആദ്യരാത്രിയിൽ എല്ലാ കാര്യങ്ങൾക്കും ആര് മുൻ‌കൈ എടുക്കും എന്നതാണ് യുവാക്കളെയും യുവതികളെയും വലയ്ക്കുന്ന ഒരു ചിന്ത. യുവതികൾക്കാണെങ്കിൽ ഇത് വലിയൊരു മാനസിക പ്രശ്നമാണ്. ലൈംഗികതയെ ഉണർത്തുന്ന രീതിയിൽ സ്പർശിക്കാൻ മുന്നോട്ടിറങ്ങാൻ ഇക്കാലത്തും യുവതികൾ ഭൂരിപക്ഷത്തിനും ധൈര്യമില്ല. തെറ്റിദ്ധരിക്കപ്പെട്ടേക്കുമോ എന്നതാണ് അവരുടെ ഭയം.

പെൺകുട്ടികളെ കുറ്റം പറഞ്ഞിട്ട് കാര്യമൊന്നുമില്ല. ഞരമ്പുരോഗികളായ ഭർത്താക്കൻ‌മാർ അങ്ങനെ തെറ്റിദ്ധരിച്ച് ജീവിതം തകർന്നുപോയ എത്രയോ പെൺകുട്ടികളുണ്ട്. എന്നാൽ ഇക്കാലത്ത്, ഭയപ്പാടോടെ ആദ്യരാത്രിയെ നേരിടുന്നത് ഉചിതമല്ല. ലൈംഗികതയും അതിൻറെ സുഖാനുഭൂതികളും ദാമ്പത്യജീവിതത്തിൻറെ അടിത്തറയാണെന്ന് മറക്കാതിരിക്കുക.

മണിയറയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ആദ്യരാത്രി എങ്ങനെയായിരിക്കണം എന്നതിനെക്കുറിച്ച് പരസ്പരം സംസാരിക്കുന്നത് നല്ലതാണ്. വിവാഹം നിശ്ചയിച്ച ശേഷം വിവാഹം വരെയുള്ള ദിവസങ്ങളിൽ ഇരുവരും ഫോണിൽ സംസാരിക്കുമ്പോൾ ആദ്യരാത്രിയും സംസാര വിഷയമാക്കുന്നത് നല്ലതാണ്. ആദ്യം തൊടുമ്പോഴുള്ള ലജ്ജ പകുതിയെങ്കിലും കുറഞ്ഞു കിട്ടും. മാത്രമല്ല, ഇക്കാര്യങ്ങളിൽ പങ്കാളിയുടെ താൽ‌പര്യങ്ങൾ മനസിലാക്കുകയും ചെയ്യാം.

മണിയറയിൽ പ്രവേശിച്ചതിനു ശേഷം ആദ്യ ഒരു മണിക്കൂർ നേരം പരസ്പരം സംസാരിക്കാനായി ഉപയോഗിക്കണം. പ്രണയത്തെക്കുറിച്ചും സ്നേഹത്തെക്കുറിച്ചും ലൈംഗികതയെക്കുറിച്ചുമൊക്കെ സംസാരിക്കുന്നതാണ് നല്ലത്. സംസാരത്തിനൊടുവിൽ പതിയെ കാര്യത്തിലേക്കു കടക്കാം.

ആദ്യം ആരു തൊട്ടാലും, ഒരു കാര്യം മനസിൽ വച്ചിരിക്കണം. ഇത് ആദ്യരാത്രിയാണ്. ഇന്ന് ആവേശത്തോടെയുള്ള ഒരു ലൈംഗികബന്ധം നിർബന്ധമല്ല. ബാഹ്യലീലകൾക്കാണ് പ്രാധാന്യം കൊടുക്കേണ്ടത്. ആദ്യരാത്രി എന്ന കടമ്പയെ സ്വർഗീയാനുഭവമാക്കി മാറ്റുക.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *