ആദ്യ ഏകദിനം; അയര്‍ലണ്ടിനെ തകർത്ത് വെസ്റ്റിന്‍ഡീസ്

ആദ്യ ഏകദിനം; അയര്‍ലണ്ടിനെ തകർത്ത് വെസ്റ്റിന്‍ഡീസ്

ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ അയര്‍ലണ്ടിനെ 24 റൺസിന് തകർത്ത് വെസ്റ്റിന്‍ഡീസ്. ആദ്യം ബാറ്റ് ചെയ്ത വെസ്റ്റിന്‍ഡീസ് 48.5 ഓവറിൽ 269 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ അയര്‍ലണ്ടിന് 49.1 ഓവറിൽ 245 റൺസ് മാത്രമേ നേടാനായുള്ളു. ഷമാര്‍ ബ്രൂക്ക്സ്(93), കീറൺ പൊള്ളാര്‍ഡ്(69) എന്നിവരുടെ ബാറ്റിംഗ് മികവാണ് വെസ്റ്റിന്‍ഡീസിനെ 269 റൺസിലേക്ക് എത്തിച്ചത്. അയര്‍ലണ്ടിന് വേണ്ടി മാര്‍ക്ക് അഡയര്‍, ക്രെയിഗ് യംഗ് എന്നിവര്‍ മൂന്ന് വീതം വിക്കറ്റും ആന്‍ഡി മക്ബ്രൈന്‍ രണ്ടും വിക്കറ്റ് നേടി. മറുപടി ബാറ്റിംഗിൽ അയര്‍ലണ്ടിന് വേണ്ടി ആന്‍ഡ്രൂ ബാല്‍ബിര്‍ണേ(71) റൺസ് നേടിയപ്പോള്‍ ഹാരി ടെക്ടര്‍ 53 റൺസ് നേടി. ജോര്‍ജ്ജ് ഡോക്രെൽ(30), മാര്‍ക്ക് അഡയര്‍(9 പന്തിൽ പുറത്താകാതെ 21) എന്നിവരും പൊരുതി നോക്കിയെങ്കിലും 245 റൺസ് മാത്രമേ ടീമിന് നേടാനായുള്ളു. വെസ്റ്റിന്‍ഡീസിന് വേണ്ടി അല്‍സാരി ജോസഫും റൊമാരിയോ ഷെപ്പേര്‍ഡും മൂന്ന് വീതം വിക്കറ്റ് നേടിയപ്പോള്‍ ഒഡീന്‍ സ്മിത്ത് 2 വിക്കറ്റ് നേടി.

Comments: 0

Your email address will not be published. Required fields are marked with *