ചൂടോടെ കഴിക്കാം, മത്തിക്കുറുക്ക്
1. മത്തി (ചാള) – അരക്കിലോ
2. വെളിച്ചെണ്ണ – രണ്ടു ചെറിയ സ്പൂൺ
3. ഉലുവ – ഒരു ചെറിയ സ്പൂൺ
ഇഞ്ചി ചതച്ചത് – ഒരു വലിയ സ്പൂൺ
വെളുത്തുള്ളി ചതച്ചത് – ഒരു വലിയ സ്പൂൺ
പച്ചമുളക് – രണ്ട്, കീറിയത്
കറിവേപ്പില – ഒരു വലിയ സ്പൂൺ
തക്കാളി – ഒന്ന്, അരിഞ്ഞത്
4. തേങ്ങ ചുരണ്ടിയത് – അരക്കപ്പ്
മുളകുപൊടി – ഒരു ചെറിയ സ്പൂൺ
മഞ്ഞൾപ്പൊടി – അര ചെറിയ സ്പൂൺ
ഉപ്പ് – പാകത്തിന്
5. അരിപ്പൊടി – മൂന്നു വലിയ സ്പൂൺ
പാകം ചെയ്യുന്ന വിധം
∙ മീൻ വെട്ടിക്കഴുകി വൃത്തിയാക്കി വയ്ക്കണം.
∙ പാനിൽ വെളിച്ചെണ്ണ ചൂടാക്കി മൂന്നാമത്തെ ചേരുവ ചേർത്തു നന്നായി വഴറ്റുക.
∙ ഇതിലേക്കു മയത്തിൽ അരച്ച നാലാമത്തെ ചേരുവ ചേർത്തിളക്കണം.
∙ നന്നായി തിളയ്ക്കുമ്പോൾ മീനും ചേർത്തിളക്കുക.
∙ ചാറു കുറുകി വരുമ്പോൾ അരിപ്പൊടി അൽപം വെള്ളത്തിൽ കലക്കിയതും ചേർത്തു നന്നായി ഇളക്കി യോജിപ്പിക്കുക.
∙ ചെറുതീയിൽ വച്ചു മത്തി മുഴുവൻ ഉടഞ്ഞു കുറുകി വരുമ്പോൾ വാങ്ങി ചൂടോടെ വിളമ്പാം.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom