Flash News

കൊല്ലത്ത് മത്സ്യബന്ധനബോട്ട് മുങ്ങി; ഒരു മരണം

കൊല്ലം കരുനാഗപ്പള്ളിയിൽ മത്സ്യബന്ധനബോട്ട് മുങ്ങി ഒരു തൊഴിലാളി മുങ്ങി മരിച്ചു. 7 പേരെ രക്ഷപ്പെടുത്തി. ബോട്ടിന്റെ സ്രാങ്ക്, സ്രായിക്കാട്, കവണുതറയിൽ സുഭാഷ് (52) ആണ് മരിച്ചത്. മൃതദേഹം കരുനാഗപ്പള്ളി താലൂക്കാശുപത്രിയിൽ എത്തിച്ചു. അഴീക്കൽ തുറമുഖത്തിനു സമീപം പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. സുഭാഷിന്റെ മകൻ സനിൽ ഉൾപ്പടെ ബോട്ടിലുണ്ടായിരുന്ന ഏഴുപേരെയും രക്ഷപ്പെടുത്താൻ സാധിച്ചു. ചെറിയഴീക്കൽ സ്വദേശി അനിൽ കുമാറിന്റെ, കീർത്തന എന്ന ബോട്ടാണ് അപകടത്തിൽപ്പെട്ടത്.

Comments: 0

Your email address will not be published. Required fields are marked with *