Flash News

മതിയായ രേഖകളില്ലാതെ മത്സ്യബന്ധനം നടത്തി; തമിഴ്നാട് ബോട്ട് കോസ്റ്റൽ പൊലീസ് പിടികൂടി

മതിയായ രേഖകളില്ലാതെ മത്സ്യബന്ധനം നടത്തിയ തമിഴ്‌നാട് ബോട്ട് അഴീക്കോട് കോസ്റ്റല്‍ പൊലീസ് പിടികൂടി. ബോട്ടിലുണ്ടായിരുന്ന എട്ട് പേരെ ചോദ്യം ചെയ്യുന്നു. ശ്രീലങ്കന്‍ വംശജരായ പതിനഞ്ചോളം പേര്‍ കേരള തീരം വഴി പാകിസ്ഥാനിലേക്ക് കടക്കാന്‍ സാധ്യതയുണ്ടെന്ന ജാഗ്രതാ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പൊലീസും കോസ്റ്റ്ൽ പൊലീസും രഹസ്യാന്വേഷണ ഏജൻസികളും തീരമേഖലയിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. ഇതിൻ്റെ ഭാ​ഗമായി നടത്തിയ പരിശോധനയിലാണ് മത്സ്യബന്ധനബോട്ട് പിടികൂടിയത്.

Comments: 0

Your email address will not be published. Required fields are marked with *