ഭക്ഷണത്തിൽ സ്ത്രീകൾ ഉറപ്പായും ഉൾപ്പെടുത്തേണ്ട അഞ്ച് വിഭവങ്ങള്‍

മികച്ച ജീവിതശൈലിയും ഭക്ഷണശീലവും ഒരു പരിധി വരെ നമുക്ക് പ്രതിരോധശേഷി നൽകും. ആരോഗ്യകരമായ ഭക്ഷണം കഴിക്കുക എന്നത് തന്നെയാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. സ്ത്രീകള്‍ തീര്‍ച്ചയായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തേണ്ട അഞ്ച് വിഭവങ്ങളെ കുറിച്ച് പറയാം.

1 – പയർ

ബീൻസ്, പയർവർഗ്ഗങ്ങൾ എന്നിവ എല്ലാവർക്കും എപ്പോഴും ലഭ്യമാകുന്ന പോഷകഗുണമുള്ള ഭക്ഷണങ്ങളാണ്. ഫൈബർ, പ്രോട്ടീൻ, വിറ്റാമിൻ ബി എന്നിവ ഉള്‍പ്പെടെ പലവിധ പോഷകങ്ങളുടെയും സമൃദ്ധമായ ഉറവിടമാണിത്. സുസ്ഥിര ഊർജ്ജത്തിന്റെ നല്ല ഉറവിടം കൂടിയാണ് പയർ.

ഹൈപ്പോതൈറോയിഡിസം നിങ്ങളെ ക്ഷീണിതരാക്കുന്നുവെങ്കിൽ അതിനെതിരെ ഉപയോഗിക്കാവുന്ന ഏറ്റവും നല്ല വിഭവമാണ് പയർ. രക്തത്തിലെ പഞ്ചസാര കുറയ്ക്കുന്നതിനും കൊളസ്ട്രോൾ മെച്ചപ്പെടുത്തുന്നതിനും ഊർജ്ജം നിലനിർത്താനും പയർ സഹായിക്കുന്നു.

2 – കാബേജ്

ഒരു സ്ത്രീക്ക് ദിവസവും ആവശ്യമുള്ള വിറ്റാമിൻ കെ പകുതിയിലേറെ കാബേജിൽ അടങ്ങിയിരിക്കുന്നു. ഇത് ഫൈബർ, പ്രോട്ടീൻ, ഒമേഗ 3 ഫാറ്റി ആസിഡുകൾ എന്നിവയുടെ സമ്പന്നമായ ഉറവിടമാണ്. രോഗപ്രതിരോധ ശേഷി ഉറപ്പാക്കാനും, അസ്ഥികളുടെ ബലത്തിനും ഉത്തമമായ ഒന്നാണ് കാബേജ്.

3 – ശതാവരി

ആവശ്യ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും അടങ്ങിയ ഒരു ഉത്തമ പച്ചക്കറിയും ഔഷധ സസ്യവുമാണ് ശതാവരി. ഇതിന്‍റെ ഇലയും കിഴങ്ങും ഭക്ഷണത്തിൽ ചേർക്കുന്നതിലൂടെ പ്രതിരോധശേഷി വർദ്ധിപ്പിക്കാനാകും. കൂടാതെ ചർമ്മത്തിന്‍റെ ആരോഗ്യസംരക്ഷണത്തിനും ഇത് പ്രധാനമാണ്. ചർമ്മത്തിൽ ചുളിവുകൾ ഉണ്ടാകുന്നതും ശതാവരി തടയുന്നു.

4 – പപ്പായ

ആന്റിഓക്‌സിഡന്റ് ബീറ്റാ കരോട്ടിൻ ഏറെ അടങ്ങിയിരിക്കുന്ന ഉത്തമ ഫലമാണ് പപ്പായ. പപ്പായയിൽ കാണപ്പെടുന്ന ആന്റിഓക്‌സിഡന്റാണ് ലൈകോപീൻ. ഇത് സെർവിക്കൽ ക്യാൻസർ, സ്തനാർബുദം എന്നിവ വരാനുള്ള സാധ്യത കുറയ്ക്കുന്നതിനും കൊളസ്ട്രോൾ, രക്തസമ്മർദ്ദം എന്നിവ ആരോഗ്യകരമായ തലങ്ങളിൽ നിലനിർത്തുന്നതിലൂടെ ഹൃദ്രോഗം ഒഴിവാക്കുന്നതിനും സഹായിക്കുന്നു.

5 – മുന്തിരി

മുന്തിരി ഫ്ലേവനോയ്ഡുകളുടെ സമൃദ്ധമായ ഉറവിടമാണ്. ഇത് ചില സ്ത്രീകളിൽ ഉണ്ടാകാൻ ഇടയുള്ള ഹൃദയാഘാത സാധ്യത കുറയ്ക്കുന്നതിനും ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്തുന്നതിനും സഹായിക്കുന്നു. ആർത്തവശേഷം സ്ത്രീകളിൽ ഉണ്ടാകുന്ന ഹൃദയാഘാതത്തെ ചെറുക്കുകയാണ് മുന്തിരി പോലുള്ള സിട്രസ് പഴങ്ങള്‍ ചെയ്യുന്നത്.

Comments: 0

Your email address will not be published. Required fields are marked with *