പെണ്ണിന് ഗുണം ചെയ്യും ഫ്ലാക്സ് സീഡ്
ഫ്ലാക്സ് സീഡ് അഥവാ ചണവിത്ത് പോഷകങ്ങളുടെ കലവറയാണ്. ആരോഗ്യത്തിനും ചര്‍മ, മുടി സൗന്ദര്യത്തിനുമെല്ലാം ഇത് ബെസ്റ്റാണ്. ഒമേഗ -3 ഫാറ്റി ആസിഡുകളും ഒമേഗ -6 ഉം തയാമിൻ, കോപ്പർ, മോളിബ്ഡിനം, മഗ്നീഷ്യം, ഫോസ്ഫറസ്, ഫെറൂളിക് ആസിഡ്, സയനോജെനിക് ഗ്ലൈക്കോസൈഡുകൾ, ഫൈറ്റോസ്റ്റെറോളുകൾ, ലിഗ്നാനുകൾ എന്നിവയും ഇതിൽ അടങ്ങിയിരിക്കുന്നു.സ്ത്രീകൾ ഇത് കഴിക്കുന്നതിലൂടെ അവർ കൂടുതൽ ആത്മവിശ്വാസം ഉള്ളവരാകും. ഇതിന് പുറകിലെ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം. *പെണ്‍കുട്ടികള്‍ക്ക് ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് വന്നാല്‍ പിസിഒഡി സാധ്യത കൂടുതലാണ്. ഇതുപോലെ പിസിഒഡി ഉള്ളവര്‍ക്ക് ഇന്‍സുലിന്‍ റെസിസ്റ്റന്ക് കൂടുതലാകുന്നു. ഇതെല്ലാം തടി വര്‍ദ്ധിപ്പിയ്ക്കും. ഇതിന് നല്ല പരിഹാരമാണ് ഫ്ലാക്സ് സിഡുകള്‍. * പെണ്‍കുട്ടികളിലും സ്ത്രീകളിലും സ്ത്രീ ഹോര്‍മോണ്‍ ഈസ്ട്രജന് കുറയും, പുരുഷഹോര്‍മോണ്‍ അല്പം കൂടി നില്ക്കും. ഇതാണ് ഈ പ്രശ്നമുള്ളവരില്‍ ശരീര രോമങ്ങള്‍ കൂടുന്നതും സ്വരഗാംഭീര്യം കൂടുന്നതുമെല്ലാം. എന്നാല്‍ ഫ്ളാക്സ് സീഡുകളിലെ ഫൈറ്റോഈസ്ട്രജനുകള്‍ ഈസ്ട്രജന് ഉല്പാദനത്തിന് നല്ലതാണ്. ഇതിനാല്‍ തന്നെ ഈ പ്രശ്നത്തിന് ഒരു പരിധി വരെ സഹായകമാണ്. *ആര്‍ത്തവ, ഓവുലേഷന് സഹായകമാണ് ഈ കുഞ്ഞു വിത്തുകള്‍. ബ്രെസ്റ്റ് ക്യാന്‍സര്‍, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ എന്നിവയെ തടുക്കാന്‍ നല്ലതാണ്. ഇതിലെ ഈസ്ട്രജനാണ് സഹായിക്കുന്നത്. ഇത്തരം ക്യാന്‍സറുകള്‍ വന്നവര്‍ക്ക് ക്യാന്‍സര്‍ കോശങ്ങള്‍ പരക്കുന്നത് തടയാനും ഈ ചെറുചണവിത്തുകള്‍ സഹായിക്കുന്നു. ഇതു പോലെ മെനോപോസ് അടുക്കുന്ന സ്ത്രീകള്‍ക്കുണ്ടാകുന്ന പല അസ്വസ്ഥതകള്‍ക്കും ഏറെ ഗുണകരമാണ് ഇവ. *ഇതു പോലെ ഇതിലെ കാല്‍സ്യം സ്ത്രീകള്‍ക്കുണ്ടാകുന്ന എല്ലുതേയ്മാനം പോലുള്ളവ കുറയ്ക്കാന്‍ നല്ലതാണ്. മെനോപോസിന് ശേഷം ഈസ്ട്രജന് കുറയുന്നത് കൊണ്ടു തന്നെ പല ആരോഗ്യ പ്രശ്നങ്ങളും സ്ത്രീകള്‍ക്കുണ്ടാകും. ഇതിലൊന്നാണ് എല്ലുതേയ്മാനം. ഇതിന് ഒരു പരിധി വരെ പരിഹാരമാണ് ഫ്ലാക്സ് സീഡുകള്‍.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom