ഫ്‌ളിപ്കാർട്ടിന് ഇ.ഡിയുടെ 10,600 കോടിയുടെ കാരണം കാണിക്കൽ നോട്ടീസ്

വിദേശ വിനിമയ ചട്ടം ലംഘച്ചെന്നാരോപിച്ച് പ്രമുഖ ഇ-കൊമേഴ്സ് സ്ഥാപനമായ ഫ്ളിപ്കാർട്ടിന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് 10,600 കോടി രൂപയുടെ കാരണം കാണിക്കൽ നോട്ടീസ് നൽകി. 2009നും 2015നും ഇടയിൽ ഫ്ളിപ്കാർട്ടും സിംഗപൂരിലെ സ്ഥാപനവും ഉൾപ്പടെയുള്ളവ നടത്തിയ നിക്ഷേപം സംബന്ധിച്ചാണ് നിയമ ലംഘനം നടന്നിട്ടുള്ളതെന്നാണ് ആരോപണം. ഫ്ളിപ്കാർട്ട് സ്ഥാപകരായ സച്ചിൻ ബൻസാലും ബിന്നി ബൻസാലും ഉൾപ്പടെ 10 സ്ഥാപനങ്ങൾ, വ്യക്തികൾ എന്നിവർക്കാണ് നോട്ടീസ് അയച്ചത്.

Comments: 0

Your email address will not be published. Required fields are marked with *