കുട്ടികളിലെ രോഗപ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ ഭക്ഷണകാര്യത്തില്‍ ശ്രദ്ധിക്കാം

ദുരന്തമാരിയായ കൊവിഡിന്റെ കാലത്ത് നാം കൂടുതല്‍ കേട്ട വാക്കുകളില്‍ ഒന്നാണ് രോഗ പ്രതിരോധശേഷി എന്നത്. രോഗ പ്രതിരോധശേഷി കുറവുള്ളവരെയാണ് കൊവിഡ് പോലെയുള്ള വൈറസ് രോഗങ്ങള്‍ വേഗത്തില്‍ ബാധിക്കുന്നത്. അതുകൊണ്ടുതന്നെ രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ നാം കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്, പ്രത്യേകിച്ച് കുട്ടികളുടെ കാര്യത്തില്‍.

ചെറുപ്പം മുതലുള്ള കുട്ടികളുടെ ഭക്ഷണശീലങ്ങള്‍ അവരുടെ രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താനും ഏറെ സഹായകരമാകാറുണ്ട്. കുട്ടികള്‍ക്ക് നല്‍കുന്ന ഭക്ഷണങ്ങള്‍ എപ്പോഴും പോഷക സമൃദ്ധമായിരിക്കണം. ചെറുപ്പം മുതല്‍ക്കേ പഴങ്ങളും പച്ചക്കറികളും ഒക്കെ അവരെ കഴിപ്പിച്ച് ശീലിപ്പിക്കാന്‍ ശ്രദ്ധിക്കുക.

കാരറ്റ്, നെല്ലിക്ക, ചീരയില, മുരിങ്ങയില, തൈര്, ചെറുപഴം, മുന്തിരി, പപ്പായ എന്നിവയൊക്കെ കുട്ടികള്‍ക്ക് നല്‍കാം. അതുപോലെ തന്നെ പയറുവര്‍ഗങ്ങളും അവരുടെ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് ആരോഗ്യകരമാണ്. ഐസ്‌ക്രീം, ബേക്കറി പലഹാരങ്ങള്‍, ജങ്ക്ഫുഡ് തുടങ്ങിയവയൊന്നും കുട്ടികള്‍ക്ക് ഒരു പരിധിയില്‍ കൂടുതല്‍ നല്‍കരുത്. ഇത് അവരുടെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാന്‍ സാധ്യത കൂടുതലാണ്. ഇക്കാര്യങ്ങളൊക്കെ ശ്രദ്ധിച്ചാല്‍ ഒരു പരിധി വരെ കുട്ടികളുടെ രോഗ പ്രതിരോധശേഷി മെച്ചപ്പെടുത്താന്‍ സാധിക്കും.

Comments: 0

Your email address will not be published. Required fields are marked with *