ഫോര്‍ട്ട് ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച സംഭവം ; സ്വമേധയാ കേസെടുത്ത് യുവജന കമ്മീഷന്‍

ഫോര്‍ട്ട് ആശുപത്രിയില്‍ ഡ്യൂട്ടി ഡോക്‌ടറായ മാലു മുരളിക്ക് നേരെ ആക്രമണം നടന്ന സംഭവത്തിൽ സ്വമേധയാ കേസെടുത്ത് സംസ്ഥാന യുവജന കമ്മീഷന്‍. സംസ്ഥാന പൊലീസ് മേധാവിയില്‍ നിന്ന് സംഭവത്തില്‍ കമ്മീഷന്‍ റിപ്പോര്‍ട്ടും തേടിയിട്ടുണ്ട്.

ഓഗസ്‌റ്റ് അഞ്ചിന് അ‌ര്‍ദ്ധരാത്രിയായിരുന്നു തിരുവനന്തപുരം നഗരപരിധിയിലെ ഫോര്‍ട്ട് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്‌ടറെ അതിക്രമിച്ച്‌ കയറിയ ഒരു സംഘം അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്‌തത്. ക്യൂ പാലിക്കാതെ ആശുപത്രിയിലേക്ക് അതിക്രമിച്ച്‌ കയറുകയും പരിക്കേറ്റത് കണ്ട് അതിനെക്കുറിച്ച്‌ ചോദിക്കുകയും ചെയ്‌തപ്പോഴാണ് സംഘം ആക്രമിച്ചത്. ഇവരില്‍ റഷീദ്, റഫീക്ക് എന്നിവരെ പൊലീസ് അറസ്‌റ്റ് ചെയ്‌തു.

Comments: 0

Your email address will not be published. Required fields are marked with *