വീടിന് തീപിടിച്ച് നാലുപേര്‍ മരിച്ച സംഭവം; ഒരാള്‍ അറസ്റ്റില്‍
സൗദി അറേബ്യയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച സംഭവത്തില്‍ ഒരാൾ പിടിയിൽ. കിഴക്കന്‍ മേഖല പൊലീസ് ആണ് ഇക്കാര്യം അറിയിച്ചത്. അച്ഛനും അമ്മയും യുവാവും യുവതിയും അടക്കം നാല് പേരാണ് മരിച്ചത്. സ്വഫയിലാണ് സംഭവം ഉണ്ടായത്. വീടിന്റെ ഒരു മുറി മാത്രമാണ് പൂർണമായി കത്തി നശിച്ചത്. പെട്രോൾ ഒഴിച്ച് കത്തിച്ചതാണെന്ന് പൊലീസ് നേരത്തെ കണ്ടെത്തിയിരുന്നു. പ്രതി മെത്താംഫെറ്റാമൈന്‍ എന്ന ലഹരി ഉപയോഗിച്ചിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പ്രതിയെ അറസ്റ്റ് ചെയ്ത് തുടർ നിയമനടപടികള്‍ സ്വീകരിച്ച് പബ്ലിക് പ്രോസിക്യൂഷനിൽ ഹാജരാക്കി.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom