നാല് പേർ കൂടി മരിച്ചു
സൗദിയിൽ കോവിഡ് ബാധിച്ച് നാല് മരണം കൂടി റിപ്പോർട്ട് ചെയ്തു. പുതുതായി 128 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. 120 പേർ രോഗമുക്തരായി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 754,238 ഉം രോഗമുക്തരുടെ എണ്ണം 741,906 ഉം ആയി. രാജ്യത്തെ ആകെ മരണം 9,093 ആയി. നിലവിൽ 3,239 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 49 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom