Flash News

ലോകകപ്പ് യോഗ്യത; ഫ്രാൻസും നെതര്‍ലന്‍ഡ്‌സും ഇന്നിറങ്ങും

യൂറോപ്പിലെ ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യതാ റൗണ്ടില്‍ ഇന്ന് പ്രമുഖ ടീമുകള്‍ കളത്തിലിറങ്ങും. ലോക ചാംപ്യന്മാരായ ഫ്രാന്‍സ്, നെതര്‍ലന്‍ഡ്‌സ്, ക്രോയേഷ്യ, റഷ്യ, ഡെന്‍മാര്‍ക്ക് തുടങ്ങിയവര്‍ക്ക് മത്സരമുണ്ട്. ഫ്രാന്‍സിന് എവേ മത്സരത്തില്‍ യുക്രെയ്‌നാണ് എതിരാളികള്‍. നെതര്‍ലന്‍ഡ്‌സ്, മോണ്ടെനേഗ്രോയുമായി ഏറ്റുമുട്ടും. ഇതേ ഗ്രൂപ്പിൽ തുര്‍ക്കി, ജിബ്രാള്‍ട്ടറിനെ നേരിടും. ക്രോയേഷ്യ, സ്ലോവാക്യയെയും ഡെന്‍മാര്‍ക്ക്, ഫറോ ഐലന്‍ഡ്‌സിനെയും നേരിടും. രാത്രി 12.15നാണ് എല്ലാ മത്സരങ്ങളും. രാത്രി 9.30ന് റഷ്യ, സൈപ്രസിനെ നേരിടും.

Comments: 0

Your email address will not be published. Required fields are marked with *