Flash News

12 വർഷത്തെ വിലക്ക് കഴിഞ്ഞ് ഫുട്ബോൾ താരം ഫ്രാൻസിസ്​കോ ഫ്ലാച്ചി തിരിച്ചെത്തുന്നു

സീരീസ് എ​യിലെ സൂ​പ്പ​ർ താരം ഫ്രാൻസിസ്​കോ ഫ്ലാച്ചി തിരികെയെത്തുന്നു. 2007 ജ​നു​വ​രി 28നാ​ണ്​ സാം​പ്​​ദോ​റി​യ നായകൻ കൊ​ക്കെ​യ്​​ൻ ഉ​പ​യോ​ഗി​ച്ച​ത്​ തെളിഞ്ഞത്. ഇൻ്റർ മി​​ലാ​നെ​തി​രാ​യ മ​ത്സ​രം ക​ഴി​ഞ്ഞ​യു​ട​നാ​യി​രു​ന്നു ഫ്രാ​ൻ​സി​സ്​​കോ ഫ്ലാ​ച്ചി​ക്കു​മേ​ൽ കു​രു​ക്കു​വീ​ഴു​ന്ന​ത്. ല​ഭി​ച്ച​ത്​ ര​ണ്ടു വ​ർ​ഷ​ത്തെ വി​ല​ക്ക്. ഇ​ട​വേ​ള പൂ​ർ​ത്തി​യാ​ക്കി വീ​ണ്ടും ക​ളി തു​ട​ങ്ങി​യെ​ങ്കി​ലും ശീ​ലം മ​റ​ക്കാ​നാ​വാ​തെ വ​ന്ന​തോ​ടെ പി​ന്നെ​യും കൊ​ക്കെ​യ്​​ൻ ഉ​പ​യോ​ഗ​ത്തി​ന്​ പി​ടി​യി​ൽ. 12 വ​ർ​ഷ​ത്തേ​ക്കാ​യി​രു​ന്നു ഇ​ത്ത​വ​ണ വി​ല​ക്ക്. വിലക്ക് അവസാനിക്കാൻ ഇ​നി മാ​സ​ങ്ങ​ൾ മാ​ത്രം.

പ​ഴ​യ​ശീ​ല​ങ്ങ​ൾ വ​ലി​ച്ചെ​റി​ഞ്ഞ്​ കാ​ൽ​പ​ന്തി​​നെ പ്ര​ണ​യി​ച്ചു​ന​ട​ക്കു​ന്ന​വ​നാ​ണെ​ങ്കി​ലും പ്രാ​യം 46ലെ​ത്തി​യ​തി​നാ​ൽ വ​മ്പ​ന്മാ​രൊ​ന്നും ഫ്ലാ​ച്ചി​യെ ക​ണ്ട​മ​ട്ടി​ല്ല. അ​തി​നാ​ൽ അ​ഞ്ചാം ഡി​വി​ഷ​നി​ലു​ള്ള സി​ഗ്​​ന​ക്കൊ​പ്പം ക​ളി​തു​ട​ങ്ങി ഞെ​ട്ടി​ക്ക​ണ​മെ​ന്ന ദൃ​ഢ​നി​ശ്ച​യ​ത്തി​ലാ​ണ് താരം ഇപ്പൊൾ. ഇ​നി​യു​ള്ള നാ​ളു​ക​ളി​ൽ ക​ളി​യും കാ​ര്യ​വും ഒ​ന്നി​ച്ചു​കൊ​ണ്ടു​പോ​കാ​നാ​കു​മോ എ​ന്നാ​ണ്​ ആരാധകർ നോ​ക്കു​ന്ന​ത്.

Comments: 0

Your email address will not be published. Required fields are marked with *