Flash News

ലീന മരിയ ഉള്‍പ്പെട്ടെ തട്ടിപ്പ് കേസ്; നാലുപേര്‍ കൂടി പിടിയില്‍

നടി ലീന മരിയ പോള്‍ ഉൾപ്പെട്ട തട്ടിപ്പ് കേസില്‍ നാലുപേർ കൂടി അറസ്റ്റിൽ. ഡൽഹി പൊലീസ് സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്‍റേതാണ് നടപടി. വ്യവസായിയുടെ ഭാര്യയെ കബിളിപ്പിച്ച് 200 കോടി തട്ടിയെന്നതാണ് കേസ്. ഇന്നലെയാണ് ലീനയെ അറസ്റ്റ് ചെയ്തത്.

മുൻ ഫോർട്ടിസ് ഹെല്‍ത്ത്കെയര്‍ പ്രമോട്ടർ ഷിവിന്ദർ സിങിന്‍റെ ഭാര്യ അതിഥി സിങിനെ കബളിപ്പിച്ച് 200 കോടി ലീന അടങ്ങുന്ന സംഘം തട്ടിയെടുക്കുകയായിരുന്നു. സ്റ്റേഷനില്‍ ഹാജരായ ലീന മരിയ പോളിനെ ഇന്നലെയാണ് ഡൽഹി സാമ്പത്തിക കുറ്റകൃത്യ വിഭാഗം അറസ്റ്റ് ചെയ്തത്. മക്കോക്കയും ചുമത്തിയിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട് പൊലീസ് നേരത്തെ ലീന മരിയ പോളിനെ ചോദ്യം ചെയ്തിരുന്നു. പങ്കാളി സുകേഷ് ചന്ദ്രശേഖറിനെ കേസില്‍ നേരത്തെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. സുകേഷിന്‍റെ ചെന്നെയിലെ വസതിയില്‍ റെയ്ഡ് നടത്തിയ ഇഡി പതിനാറ് ആഡംബര കാറുകളും കോടിക്കണക്കിന് രൂപയുടെ സാധനങ്ങളും കണ്ടെത്തിയിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *