സൗജന്യമായി സർക്കാർ സേവനം ഇവിടെ ലഭ്യമാണ് !
സർക്കാർ സേവനങ്ങൾ സൗജന്യമായി നിങ്ങൾക്ക് ചെയ്യാവുന്നതാണ്. ആധാർ കാർഡിലെ തെറ്റുകൾ തിരുത്താം, റേഷൻ കാർഡ് പുതുക്കാം, എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റർ ചെയ്യാം, കുടിവെള്ള കണക്ഷൻ എടുക്കാം, അങ്ങനെ നമുക്ക് ആവശ്യമുള്ള സർക്കാർ സേവനങ്ങൾ എന്റെ കേരളം മെഗാ പ്രദർശന വിപണന മേളയിൽ അവസരം ഒരുക്കിയിരിക്കുന്നു. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി മെയ് 15ന് കനകക്കുന്നിൽ തുടങ്ങുന്ന എന്റെ കേരളം മെഗാ പ്രദര്‍ശന വിപണന മേളയിലാണ് ഈ സൗജന്യ സേവനങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
അഞ്ച് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും ഇവിടെ എന്റോള്‍ ചെയ്യാം.അനെര്‍ട്ട് സ്റ്റാള്‍ വഴി വീടുകളിലും സ്ഥാപനങ്ങളിലും സോളാര്‍ പാനല്‍ സ്ഥാപിക്കുന്നതിന് രജിസ്ട്രേഷന് നടത്താം. അതിഥി തൊഴിലാളികള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ നല്കുന്ന ആവാസ് പദ്ധതിയിലേക്കുള്ള രജിസ്ട്രേഷനുള്ള അവസരം തൊഴില്‍ വകുപ്പിന്റെ സ്റ്റാളില്‍ ലഭിക്കും. യുണീക്ക് ഹെല്‍ത്ത് ഐ.ഡി രജിസ്ട്രേഷന്, കോവിഡ് വാക്സിനേഷന് സര്‍ട്ടിഫിക്കറ്റിലെ തെറ്റുതിരുത്തല്‍ തുടങ്ങിയ നിരവധി സേവനങ്ങള്‍ ആരോഗ്യ വകുപ്പിന്റെ സ്റ്റാള്‍ വഴി ലഭ്യമാക്കും. രാവിലെ 10 മുതല്‍ വൈകുന്നേരം ആറ് വരെയാണ് സ്റ്റാളുകളുടെ സേവനം ലഭ്യമാവുക.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom