Flash News
കുറുക്കൻമൂലയിൽ നിന്നും കൽപ്പാത്തിയിലേക്ക്; റീൽസുമായി 'മിന്നൽ മുരളി'യുടെ ജോസ്മോൻ

കുറുക്കൻമൂലയിൽ നിന്നും കൽപ്പാത്തിയിലേക്ക്; റീൽസുമായി ‘മിന്നൽ മുരളി’യുടെ ജോസ്മോൻ

ലോകശ്രദ്ധ നേടിയ മലയാള ചിത്രം മിന്നൽ മുരളിയിൽ നായകൻ മിന്നൽ മുരളിയ്ക്കും വില്ലൻ ഷിബുവിനുമൊപ്പം ശ്രദ്ധ നേടിയ കഥാപാത്രമാണ് ജോസ്മോന്റേത്. വസിഷ്ഠ് ഉമേഷ് എന്ന ബാലതാരമാണ് ജോസ്മോനായി ചിത്രത്തിൽ എത്തിയത്. ഇപ്പോഴിതാ വസിഷ്ഠിന്റെ ഒരു റീൽസാണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ‘പാലക്കാട് പക്കത്തിലെ ഒരു അപ്പാവി രാജ’ എന്ന തമിഴ് ഗാനത്തിനാണ് മാസ്റ്റർ വസിഷ്ഠ് ചുവടുവച്ചത്. ഒപ്പം കുട്ടിത്താരമായ തെന്നലുമുണ്ട്. റീൽസ് ഇതിനോടകം നിരവധി പേരാണ് ഷെയർ ചെയ്യുകയും കാണുകയും ചെയ്തത്. വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലും വീഡിയോ പ്രചരിക്കുകയാണ്. ‘ലൗ ആക്ഷ ഡ്രാമ’ എന്ന ചിത്രത്തിലൂടെയാണ് വസിഷ്ഠ് സിനിമയിലേക്ക് എത്തുന്നത്. ചിത്രത്തിൽ അജു വർ​ഗീസിന്റെ കുട്ടിക്കാലം ആയിരുന്നു താരം അവതരിപ്പിച്ചത്. മിന്നൽ മുരളിയിൽ അജുവിന്റെ മകനായും വസിഷ്ഠ് എത്തി. https://www.instagram.com/reel/CYbYt-nvN57/?utm_source=ig_web_copy_link

Comments: 0

Your email address will not be published. Required fields are marked with *