ഒളിംപിക്സിന് ആറ് മാസം മുന്‍പ് ഡയറ്റ് കടുപ്പിച്ചു, പക്ഷെ ഗോള്‍ഗപ്പയ്ക്ക് മുന്നില്‍ മനസ്സ് ഇളകും : നീരജ് ചോപ്ര

ഇന്ത്യക്ക് ഒളിംപിക്സ് വേദിയില്‍ സ്വര്‍ണ്ണതിലകം ചാര്‍ത്തിയ നീരജ് ചോപ്രയാണ് ഇപ്പോള്‍ എവിടെയും ചര്‍ച്ചാവിഷയം. നീരജ് ചോപ്രയെ കുറിച്ചുള്ള ചര്‍ച്ചകളില്‍ താരത്തിന്റെ ഗോള്‍ഗപ്പ പ്രിയം പ്രശസ്തമാണ്.

നീരജ് ചോപ്ര ഒരു പ്രമുഖ അഭിമുഖത്തില്‍ തന്റെ ഗോള്‍ഗപ്പ പ്രിയത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ : “ഞാന്‍ കരുതുന്നത് ഗോള്‍ഗപ്പ കഴിക്കുന്നതുകൊണ്ട് ഒരു പ്രശ്നവും ഇല്ല എന്നാണ്. അതില്‍ കൂടുതലും വെള്ളമാണ്. വയറ്റില്‍ വെള്ളമാണ് നിറയുക. ഗോള്‍ഗപ്പയില്‍ അധികം മൈദ ഇല്ല. ഗോള്‍ഗപ്പയില്‍ ഉള്ളത് ഏതാനും റൊട്ടികളില്‍ ഉള്ള അത്ര മൈദയാണ്. ഒരുപാട് ഗോള്‍ഗപ്പ കഴിക്കുമ്പോള്‍ വെള്ളമാണ് ഉള്ളിലേക്ക് അധികവും എത്തുന്നത്.

ഞാന്‍ എല്ലാ ദിവസവും ഗോള്‍ഗപ്പ കഴിക്കാന്‍ നിങ്ങളോട് പറയുന്നില്ല. എന്നാല്‍ കായിക താരങ്ങള്‍ ഒരുപാട് നാള്‍ കൂടി ഗോള്‍ഗപ്പ കഴിക്കുന്നതില്‍ പ്രശ്നം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല.”

നീരജിന്റെ ഇഷ്ട വിഭവം പൊടിച്ച റൊട്ടിയില്‍ പഞ്ചസാരയും, നെയ്യും ചേര്‍ത്ത് തയ്യാറാക്കുന്ന ചുര്‍മയാണ്. താന്‍ ടോക്കിയോയില്‍ നിന്ന് മടങ്ങിയെത്തുന്ന നീരജിന് ചുര്‍മ സമ്മാനിക്കാനുള്ള ആവേശത്തില്‍ ആണെന്ന് താരത്തിന്റെ അമ്മ സരോജ് ദേവി മാധ്യമങ്ങളോട് പറഞ്ഞു. നീരജിന്റെ സഹോദരി താരം ഒളിംപിക്സിന് ആറ് മാസങ്ങള്‍ക്ക് മുന്‍പ് തന്നെ മധുരം കഴിക്കുന്നത് ഉപേക്ഷിച്ചിരുന്നു എന്ന് വെളിപ്പെടുത്തി.

Comments: 0

Your email address will not be published. Required fields are marked with *