Flash News
ഇലോൺ മസ്‌കിന്റെ കീഴിൽ ട്വിറ്ററിന്റെ ഭാവി ഇരുളിൽ

ഇലോൺ മസ്‌കിന്റെ കീഴിൽ ട്വിറ്ററിന്റെ ഭാവി ഇരുളിൽ

ശതകോടീശ്വരനായ ഇലോൺ മസ്‌കിന്റെ കീഴിൽ ട്വിറ്ററിന്റെ ഭാവി അനിശ്ചിതത്വത്തിലെന്ന് ട്വിറ്റർ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ പരാഗ് അഗർവാൾ. ട്വിറ്റർ മസ്കിന് കൈമാറുന്ന നടപടികൾ അവസാനിച്ച ശേഷം കമ്പനിയുടെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് ട്വിറ്റർ സിഇഒ പരാഗ് അഗർവാൾ ജീവനക്കാരോട് പറഞ്ഞതായാണ് റിപ്പോർട്ടുകൾ. ഏറെ നാളത്തെ ചർച്ചകൾക്കൊടുവിൽ 44 ബില്യൺ ഡോളറിനാണ് ഇലോൺ മസ്ക് ട്വിറ്റർ സ്വന്തമാക്കിയത്. ഏറ്റെടുക്കൽ നടപടികൾക്കൊടുവിൽ റോയിട്ടേഴ്‌സ് ഒരുക്കിയ ടൗൺ ഹാൾ യോഗത്തിൽ സംസാരിക്കുകയായിരുന്നു പരാഗ് അഗർവാൾ. മസ്‌ക് ഏറ്റെടുത്ത് കഴിഞ്ഞു ഇനി ട്വിറ്ററിന്റെ ഭാവി എന്തായിരിക്കുമെന്ന് അറിയില്ലെന്നും ഏത് ദിശയിലേക്കായിരിക്കും കമ്പനി സഞ്ചരിക്കുക എന്നതിൽ ധാരണയില്ലെന്നും അദ്ദേഹം പറഞ്ഞതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *