Flash News
കൊവിഡ് ഭീഷണി നിലനിൽക്കെ ഗംഗാസാഗർ മേളയ്ക്ക് തുടക്കം

കൊവിഡ് ഭീഷണി നിലനിൽക്കെ ഗംഗാസാഗർ മേളയ്ക്ക് തുടക്കം

രാജ്യത്ത് കൊവിഡ് ഭീഷണി നിലനിൽക്കെ ലക്ഷക്കണക്കിന് ആളുകൾ പ​ങ്കെടുക്കുന്ന ഗംഗാസാഗർ മേളയ്ക്ക് തുടക്കമായി. പശ്ചിമബംഗാളിലെ ഗംഗാസാഗർ ദ്വീപിൽ മകരസംക്രാന്തിയോട് അനുബന്ധിച്ചാണ് മേള നടക്കുന്നത്. ജനുവരി 16 വരെയാണ് പരിപാടി. നേരത്തെ ആഘോഷം നടത്താൻ കൊൽക്കത്ത ഹൈകോടതി പശ്ചിമബംഗാൾ സർക്കാറിന് അനുമതി നൽകിയിരുന്നു. കൊവിഡ് മാനദണ്ഡം പാലിച്ച് ആഘോഷം നടത്താനായിരുന്നു അനുമതി. കൊവിഡ് രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ നടത്തുന്ന മേളയിൽ കോടതി ആശങ്ക പ്രകടിപ്പിച്ചിരുന്നു. എന്നാൽ, പ്രദേശത്തെ എല്ലാവർക്കും രണ്ട് ഡോസ് വാക്സിൻ നൽകിയിട്ടുണ്ടെന്നും ഇവിടത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നിയന്ത്രണവിധേയമാണെന്നുമായിരുന്നു ബംഗാൾ സർക്കാർ ഇതിന് മറുപടി നൽകിയത്. ഈ വർഷം മേളക്കെത്തുന്ന സഞ്ചാരികളുടെ എണ്ണം അഞ്ച് ലക്ഷം കവിയില്ലെന്നാണ് ബംഗാൾ സർക്കാറിന്‍റെ പ്രതീക്ഷ.

Comments: 0

Your email address will not be published. Required fields are marked with *