മുംബൈ ആശുപത്രിയില്‍ ഗ്യാസ് ചോര്‍ച്ച; രോഗികളെ ഒഴിപ്പിച്ചു

ഗ്യാസ് ലീക്കിനെ തുടര്‍ന്ന് മുംബൈ കസ്തൂര്‍ബ ആശുപത്രിയിൽ നിന്ന് കൊവിഡ് രോഗികളെയടക്കം ഒഴിപ്പിച്ചു. 20 കൊവിഡ് രോഗികളെ അടക്കം 58 രോഗികളെയാണ് ആശുപത്രിയില്‍നിന്ന് മാറ്റിയത്.

എല്‍.പി.ജി ഗ്യാസാണ് ആശുപത്രിയില്‍ ചോര്‍ന്നത്. ചോര്‍ച്ച ശ്രദ്ധയില്‍പെട്ടയുടന്‍ തന്നെ വിവരമറിഞ്ഞ് അഗ്നിശമന സേന സ്ഥലത്തെത്തി. ഭൂമിക്കടിയില്‍ സ്ഥാപിച്ച വലിയ എല്‍.പി.ജി ടാങ്കിലാണ് ചോര്‍ച്ച സംഭവിച്ചത്.

Comments: 0

Your email address will not be published. Required fields are marked with *