Flash News

പിണറായി സാര്‍ വിചാരിച്ചാ നടക്കും;ട്രോളുകളും കമന്‍റുകളും നിരോധിക്കണമെന്ന് ഗായത്രി സുരേഷ്

സോഷ്യൽ മീഡിയയിൽ ഏറ്റവുമധികം ട്രോളുകൾ ഏറ്റുവാങ്ങുന്ന താരമാണ് നടി ​ഗായത്രി സുരേഷ്. ഇതിൽ മനം മടുത്ത് കേരളത്തില്‍ ട്രോളുകളും സോഷ്യല്‍ മീഡിയ കമന്‍റുകളും നിരോധിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിരിക്കുകയാണ് നടി. ഇന്‍സ്റ്റഗ്രാം ലൈവിലെത്തിയാണ് ഗായത്രി ഈ ആവശ്യം ഉന്നയിച്ചത്. ട്രോളുകളിലൂടെയും വ്യാജപ്രചാരണങ്ങളിലൂടെയും തന്നെ അടിച്ചമര്‍ത്തുകയാണെന്ന് ഗായത്രി പരാതിപ്പെട്ടു.

“എന്തൊക്കെ പറഞ്ഞാലും ട്രോളുകള്‍ അത്ര അടിപൊളിയല്ല. ആള്‍ക്കാരെ കളിയാക്കുക എന്നതാണ് ഉദ്ദേശ്യം. സോഷ്യല്‍ മീഡിയ തുറന്നാല്‍ മുഴുവന്‍ ട്രോളുകളും വൃത്തികെട്ട കമന്‍റുകളുമാണ്. അടിച്ചമര്‍ത്തലാണ് നടക്കുന്നത്. അടിച്ചമര്‍ത്തുന്ന ജനതയെയല്ല നമുക്ക് വേണ്ടത്. ഇതൊക്കെ കണ്ടാണ് പുതിയ തലമുറ വളരുന്നത്. പരസ്പരം പിന്തുണയ്ക്കുന്ന, പ്രോത്സാഹിപ്പിക്കുന്ന സ്ഥിതിയാണ് നമുക്ക് വേണ്ടത്” ലൈവിൽ എത്തിയ ​ഗായത്രി പറഞ്ഞു.

താന്‍ ദിലീപേട്ടന്‍റെ വീട്ടില്‍ പോയി കാവ്യ ചേച്ചിയുടെ ജീവിതം തകര്‍ക്കാന്‍ പോവുകയാണെന്ന് രണ്ട് യു ട്യൂബ് ചാനലുകള്‍ വ്യാജപ്രചാരണം നടത്തിയെന്നും ഗായത്രി സുരേഷ് പറഞ്ഞു. ഇങ്ങനെയൊക്കെ പ്രചരിപ്പിക്കുന്നത് വയലന്‍സ് ആണെന്നും ഗായത്രി ചൂണ്ടിക്കാട്ടി. പിന്നാലെയാണ് ട്രോളുകളും കമന്‍റുകളും നിരോധിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന ആവശ്യം ഗായത്രി മുന്നോട്ടുവെച്ചത്.

“എനിക്ക് പറയാനുള്ളത് മുഖ്യമന്ത്രി പിണറായി വിജയൻ സാറിനോടാണ്. സാറിനെ ഞാൻ ഒരുപാട് ബഹുമാനിക്കുന്നു. സാറിന്റെ ആശയങ്ങളും എനിക്ക് ഇഷ്ടമാണ്. സോഷ്യൽ മീഡിയ ജീവിതത്തെ ഭരിക്കുകയാണ്. മയക്കുമരുന്നിൽ നിന്നും പണം സമ്പാദിക്കുന്നത് നിയമവിരുദ്ധമാണ്. അപ്പോൾ ട്രോളുകളിൽ നിന്നും പണം ഉണ്ടാക്കുന്നതും നിയമവിരുദ്ധമല്ലേ? സാറിന് പറ്റുമെങ്കില്‍ നല്ല നാടിനായി ആദ്യം ഈ ട്രോളുകൾ നിരോധിക്കണം. സാറ് വിചാരിച്ചാൽ നടക്കും. എല്ലായിടത്തെയും കമന്‍റ് സെക്ഷൻ ഓഫ് ചെയ്ത് വെയ്ക്കണം. എന്തെങ്കിലുമൊന്ന് ചെയ്യണം സാർ. എന്നെ അത്രമാത്രം അടിച്ചമർത്തി. എന്ത് വന്നാലും എനിക്ക് ഒരു പ്രശ്നവുമില്ല. ഞാൻ പറയാനുള്ളത് പറയും. നമ്മള്‍ മിണ്ടാതിരുന്നിട്ട് കാര്യമില്ല. ഇവരെ ഇങ്ങനെ വിടരുത്. കേരളം നശിപ്പിക്കാനുള്ള കരുത്തുണ്ട് ഇവർക്ക്” ​ഗായത്രി പറയുന്നു.

വീഡിയോ കാണാം:

Comments: 0

Your email address will not be published. Required fields are marked with *