ഏറ്റവും കൂടുതൽ ട്രോളുകൾ കിട്ടിയ വ്യക്തിയ്ക്ക് ഒരു അവാർഡ് ഉണ്ടെങ്കിൽ അത് ഗായത്രി സുരേഷ് ഒരാൾക്കും വിട്ടു കൊടുക്കില്ല. എത്ര ട്രോളുകൾ കിട്ടിയാലും അതിനെ ചിരിച്ചുകൊണ്ട് വീണ്ടും ട്രോളുകൾ ഏറ്റുവാങ്ങാൻ വേണ്ടി അഭിമുഖങ്ങൾ കൊടുക്കുന്ന അഭിനേത്രി

പലരും മുതലെടുത്തു: ഗായത്രി സുരേഷ്

ഏറ്റവും കൂടുതൽ ട്രോളുകൾ കിട്ടിയ വ്യക്തിയ്ക്ക് ഒരു അവാർഡ് ഉണ്ടെങ്കിൽ അത് ഗായത്രി സുരേഷ് ഒരാൾക്കും വിട്ടു കൊടുക്കില്ല. എത്ര ട്രോളുകൾ കിട്ടിയാലും അതിനെ ചിരിച്ചുകൊണ്ട് വീണ്ടും ട്രോളുകൾ ഏറ്റുവാങ്ങാൻ വേണ്ടി അഭിമുഖങ്ങൾ കൊടുക്കുന്ന അഭിനേത്രി. കുഞ്ചാക്കോ ബോബന്റെ നായികയായി ജമ്നാപ്യാരിയിലൂടെ അഭിനയ രംഗത്ത് എത്തിയ അഭിനേത്രിയാണ് ഗായത്രി. നിഷ്കളങ്കത കൂടിപ്പോയതുകൊണ്ട് കളിയാക്കലുകൾ ഏറ്റുവാങ്ങിയ താരം. മലയാളത്തിന് പുറമെ അന്യഭാഷകളിലും കഴിവ് തെളിയിച്ച അഭിനേത്രി.ഇപ്പോളിതാ ട്രോളുകൾ തന്നെ എത്രത്തോളം അസ്വസ്ഥത പ്പെടുത്തിയിട്ടുണ്ടെന്ന് ആദ്യമായി തുറന്നു പറഞ്ഞിരിക്കുകയാണ് ഗായത്രി.

ഗായത്രിയുടെ വാക്കുകൾ

ട്രോളുകളൊക്കെ ആദ്യ കാലങ്ങളില്‍ വല്ലാതെ വേദനിപ്പിച്ചിരുന്നു. എന്നാല്‍ ഇതൊക്കെ ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ ഞാന്‍ ശ്രദ്ധിക്കാതെ ആയി. വീട്ടിലുള്ളവരുടെ കാര്യം ഇങ്ങനെയല്ലെന്നും താരം പറയുന്നു. പഴയ ആള്‍ക്കാരല്ലേ, അവര്‍ക്ക് ഇതൊക്കെ മനസ്സിലാക്കാന്‍ പ്രയാസമാണ്. മറ്റ് ബന്ധുക്കളൊക്കെ വന്ന് വീട്ടിലുള്ളവരോട് പറയും എന്തിനാണ് ഗായത്രി ഇങ്ങനെ സംസാരിക്കുന്നത്, എന്തിനാണ് ഇത്തരം ഇന്റര്‍വ്യൂസ് ഒക്കെ കൊടുക്കുന്നതെന്ന്. ഇതൊന്നും അവര്‍ക്ക് അത്ര മനസ്സിലാകുന്ന കാര്യങ്ങളല്ല. അപ്പോള്‍ വീട്ടിലുള്ളവരായാലും പറയാറുണ്ട്, ഗായത്രി ഒന്ന് മിണ്ടാതിരിക്കൂ, സൂക്ഷിച്ച് സംസാരിക്കൂ എന്നൊക്കെ. അവര്‍ മിടുക്ക് കാണിക്കാന്‍ ശ്രമിക്കുമ്പോള്‍ നീയും മിടുക്ക് കാണിക്കൂ, എന്തിനാണ് താഴ്ന്ന്‌കൊടുക്കുന്നത്. മുതലെടുക്കാന്‍ നിന്നു കൊടുക്കുന്നത് എന്തിനാണെന്നും വീട്ടിലുള്ളവര്‍ ചോദിക്കാറുണ്ടെന്ന് ഗായത്രി പറയുന്നു.

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *