Flash News
ജ്യോഗ്രഫി ഗസ്റ്റ് ലക്ചറർ ; അപേക്ഷ ക്ഷണിച്ചു

ജ്യോഗ്രഫി ഗസ്റ്റ് ലക്ചറർ ; അപേക്ഷ ക്ഷണിച്ചു

തൈക്കാട് ഗവ. കോളജ് ഓഫ് ടീച്ചർ എഡ്യൂക്കേഷനിൽ ജ്യോഗ്രഫി വിഷയത്തിൽ ഒരു ഗസ്റ്റ് ലക്ചറുടെ ഒഴിവുണ്ട്. ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും (MA/MSc) എം.എഡ്, നെറ്റ് എന്നിവയുമാണ് യോഗ്യത. പി.എച്ച്.ഡി, എം.ഫിൽ എന്നിവയുള്ളവർക്ക് മുൻഗണന. ഉദ്യോഗാർഥികൾ കോളജ് വിദ്യാഭ്യാസ വകുപ്പിന്റെ ഡെപ്യൂട്ടി ഡയറക്ടർ ഓഫീസുകളിൽ രജിസ്റ്റർ ചെയ്തിരിക്കണം. യോഗ്യതയുള്ളവർ കോളജിലെ വെബ്‌സൈറ്റിൽ നിന്നും ബയോഡേറ്റ ഫോം ഡൈൺലോഡ് ചെയ്ത് പൂരിപ്പിച്ച് പ്രായം യോഗ്യത എന്നിവ തെളിയിക്കുന്ന അസൽ രേഖകളുമായി മേയ് 27ന് രാവിലെ 11ന് കോളജിൽ നേരിട്ട് ഹാജരാകണം. നെറ്റുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കും. ഫോൺ: 0471-2323964, 9446497851. ഇ-മെയിൽ: gctetvm@gmail.com. വെബ്‌സൈറ്റ്: gctetvpm.ac.in.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *