തെറ്റുപറ്റിയെന്ന് ജോർജ് എം തോമസ്
കോടഞ്ചേരി വിവാഹവിവാദത്തിൽ തനിക്ക് തെറ്റുപറ്റിയെന്ന് ജോർജ് എം തോമസ്. ലവ് ജിഹാദില്ല. ഒരു സമുദായത്തെ വ്രണപ്പെടുത്തുന്ന സ്വഭാവമാണ് കണ്ടത്. താൻ പറഞ്ഞത് തെറ്റായി വ്യാഖ്യാനിക്കപ്പെടുകയായിരുന്നു. സംഭവം പാർട്ടി സെക്രട്ടറിയെ അപ്പോൾ തന്നെ അറിയിച്ചിരുന്നു എന്നും തോമസ് പ്രതികരിച്ചു.
വിഷയത്തിൽ യു ഡി എഫ് അവസരം മുതലെടുക്കുന്നത് കണ്ടാണ് പറഞ്ഞത്. ഇ എം എസിനുപോലും നാക്കുപിഴ പറ്റിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം ജില്ലാ സെക്രട്ടറിയേറ്റ് ഇന്ന് ഇക്കാര്യം ചർച്ചചെയ്യും.