Flash News
നെയ്യ് പലപ്പോഴും ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കൂട്ടുകയാണ് ചെയ്യാറുള്ളത്. നെയ്യ് പൊതുവെ എല്ലാവർക്കും ഇഷ്ടമാണ് പക്ഷേ നെയ്യ് കഴിച്ചാൽ ശരീരത്തിൽ അമിത വണ്ണം ഉണ്ടാകുമോയെന്നൊക്കെ പേടിതോന്നാറുണ്ട്.എന്നാൽ നെയ്യ് പ്രേമികൾക്ക് ഇതാ ഒരു സന്തോഷവാർത്ത

നെയ്യ് കഴിച്ചാൽ…

നെയ്യ് പലപ്പോഴും ശരീരത്തിലെ കൊഴുപ്പിന്റെ അളവ് കൂട്ടുകയാണ് ചെയ്യാറുള്ളത്. നെയ്യ് പൊതുവെ എല്ലാവർക്കും ഇഷ്ടമാണ് പക്ഷേ നെയ്യ് കഴിച്ചാൽ ശരീരത്തിൽ അമിത വണ്ണം ഉണ്ടാകുമോയെന്നൊക്കെ പേടിതോന്നാറുണ്ട്.എന്നാൽ നെയ്യ് പ്രേമികൾക്ക് ഇതാ ഒരു സന്തോഷവാർത്ത. ഇത് നിങ്ങളുടെ ഭക്ഷണം രുചികരമാക്കുക മാത്രമല്ല, നെയ്യിന് അവിശ്വസനീയമായ ആരോഗ്യ ഗുണങ്ങളും ഉണ്ടെന്നത് പലരെയും അത്ഭുതപ്പെടുത്തിയേക്കാം. നെയ്യ് ഉപയോഗിക്കുന്നത് മൂലമുള്ള ആരോഗ്യ വശങ്ങൾ നമുക്ക് പരിശോധിക്കാം.

ദഹനം മെച്ചപ്പെടുത്താൻ

ആരോഗ്യകരമായ ദഹന വ്യവസ്ഥ നിലനിർത്താൻ നെയ്യ് സഹായിക്കുന്നു. ഭക്ഷണം ദഹിപ്പിക്കാൻ സഹായിക്കുന്ന ആസിഡുകൾ പുറത്തുവിടാൻ നെയ്യ് കഴിക്കുന്നത് സഹായിക്കുന്നു.

തലച്ചോറിന് നല്ലത്

നെയ്യിൽ ഉയർന്ന അളവിൽ ഒമേഗ -3, ഒമേഗ -9 ഫാറ്റി ആസിഡുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്, ഇത് നാഡികൾക്കും തലച്ചോറിനും വളരെ നല്ലതായി കരുതപ്പെടുന്നു.

ഹോർമോൺ ബാലൻസിന്

ഹോർമോൺ സന്തുലിതാവസ്ഥയ്ക്കും കരളിന്റെ പ്രവർത്തനത്തിനും ആവശ്യമായ വിറ്റാമിൻ എ, വിറ്റാമിൻ ഇ തുടങ്ങിയവ നെയ്യിൽ അടങ്ങിയിട്ടുണ്ട്.

ശരീരഭാരം കുറയ്ക്കാൻ

ഒമേഗ 3 ഫാറ്റി ആസിഡുകളാൽ സമ്പുഷ്ടമായതിനാൽ, ശരീരഭാരം കുറയ്ക്കാൻ നെയ്യ് നിങ്ങളുടെ ശരീരത്തെ സഹായിക്കും. അധിക കൊഴുപ്പ് കുറയ്ക്കാനും ഇത് ഗുണകരമാണ്. എന്നാൽ അമിതമായി കഴിക്കുന്നത് ഭാരം കൂട്ടാനും കാരണമാകും.

മുലയൂട്ടുന്ന അമ്മമാർക്ക്

നെയ്യ് എല്ലായ്‌പ്പോഴും നല്ല ഊർജ സ്രോതസ്സാണെന്നും മുലയൂട്ടുന്ന അമ്മമാർക്ക് കഴിക്കേണ്ടത് അത്യാവശ്യമാണ് എന്ന് പറയപ്പെടുന്നു. മിക്ക പ്രസവ ശുശ്രുഷ മരുന്നുകളിലും നെയ്യ് ഒരു അവിഭാജ്യ ഘടകമാണ്.

 

 

 

 

 

 

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *