Flash News

ഗോവ പിടിക്കാൻ തന്ത്രം മെനഞ്ഞ് മമത

വരാനിരിക്കുന്ന ​ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം നേടാൻ പുതിയ തന്ത്രങ്ങൾ മെനഞ്ഞ് ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇതിന്റെ ഭാ​ഗമായി ഗോവ മുന്‍ മുഖ്യമന്ത്രി ലൂയിസിഞ്ഞോ ഫലേരിയോയെ തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റാക്കി.

സംസ്ഥാനത്ത് വേരുറപ്പിക്കാനുള്ള കഠിനാധ്വാനത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലാണ് മമത തന്ത്രം മെനയുന്നത്. നിലവില്‍ പ്രശാന്തിന്റെ 200 അംഗ ടീം തൃണമൂല്‍ കോണ്‍ഗ്രസിന്റെ പ്രചരണത്തിനും പ്രവര്‍ത്തനത്തിനുമായി സംസ്ഥാനത്തുണ്ട്. ഒട്ടും സ്വാധീനമില്ലാത്ത ഗോവയില്‍ ബി.ജെ.പിയോട് നേരിട്ട് പോരാടാനാണ് മമതയുടെ നീക്കം. ബംഗാളില്‍ കനത്ത തിരിച്ചടിയേറ്റതിനാല്‍ ബി.ജെ.പിയും മമതയുടെ നീക്കത്തില്‍ കരുതിയിരിക്കുകയാണ്.

Comments: 0

Your email address will not be published. Required fields are marked with *