Flash News
സ്വർണം വീണ്ടും താഴേക്ക് !

സ്വർണം വീണ്ടും താഴേക്ക് !

സംസ്ഥാനത്ത് സ്വർണത്തിന്റെ വില വീണ്ടും കുറഞ്ഞു. 280 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,680 രൂപയായി.ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. 4675 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. കഴിഞ്ഞ ദിവസം പവന് 320 രൂപ ഇടിഞ്ഞിരുന്നു.തിങ്കളാഴ്ച ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു.38,000 രൂപയായിരുന്നു വില. തൊട്ടുപിന്നാലെ തുടര്‍ച്ചയായ രണ്ടു ദിവസങ്ങളിലായി വില കുറയുകയായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 37,920 രൂപയായിരുന്നു വില. ഈ മാസത്തിന്റെ തുടക്കം മുതല്‍ സ്വര്‍ണവിലയില്‍ കാര്യമായ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടില്ല.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *