ദുര്‍ഗാപൂജയ്ക്കായി സ്വര്‍ണമാസ്‌ക് ധരിച്ച ദേവി വിഗ്രഹം ഒരുക്കി

ഇത്തവണ ദുര്‍ഗാപൂജയ്ക്കായി പശ്ചിമ ബംഗാളില്‍ ഒരുക്കിയ ദുർഗാ ദേവിക്ക് ഒരു പ്രത്യേകത ഉണ്ട്. സ്വര്‍ണമാസ്‌ക് ധരിച്ച ദുര്‍ഗാ ദേവിയുടെ വിഗ്രഹo ആണ് പൂജക്ക് വെച്ചിരിക്കുന്നത്. ഇരുപത് ഗ്രാം സ്വര്‍ണമുപയോഗിച്ചൊരുക്കുന്ന മാസ്‌ക് കൂടാതെ രോഗപ്രതിരോധം ഉറപ്പാക്കുന്നതിനുള്ള ഉപകരണങ്ങളും വസ്തുക്കളും ദേവിയുടെ കരങ്ങളിലേന്തുന്ന വിധത്തിലായിരിക്കും വിഗ്രഹം.

ദുര്‍ഗയുടെ കൈകളില്‍ സാധാരണയായി കാണപ്പെടുന്ന ആയുധങ്ങള്‍ക്ക് പകരം സാനിറ്റൈസര്‍,സിറിഞ്ച്, തെര്‍മല്‍ സ്‌കാനര്‍, മാസ്‌ക് തുടങ്ങിയവയാണുള്ളത് . വിഗ്രഹം ഞായറാഴ്ച കൊല്‍ക്കത്തയിലെ ബഗുയാട്ടിയിലെ പൂജാ പന്തലില്‍ അനാച്ഛാദനം ചെയ്തു. കൊവിഡ് ബാധ രാജ്യത്ത് തുടരുന്നതിനാല്‍ സുരക്ഷിതരായിരിക്കാന്‍ ജനങ്ങളെ ബോധവത്കരിക്കുന്നതിന് വേണ്ടിയാണ് ഇത്തരമൊരാശയം സ്വീകരിച്ചതെന്ന് സംഘാടകര്‍ ചൂണ്ടിക്കാട്ടുന്നു .

 

Comments: 0

Your email address will not be published. Required fields are marked with *