ആറു നാളുകൾക്ക് ശേഷം വീണ്ടും ഉയർത്തെഴുന്നേറ്റ് പൊന്ന്
ആറു ദിവസങ്ങൾക്ക് ശേഷം സ്വർണത്തിന്റെ വില വീണ്ടും വധിച്ചു.കഴിഞ്ഞ ദിവസങ്ങളിലെല്ലാം സ്വർണത്തിന്റെ വില ഇടിഞ്ഞു തന്നെയാണ് മുന്നേറിയിരുന്നത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 37920 രൂപയായി. കഴിഞ്ഞ ദിവസങ്ങളിൽ സ്വർണവിലയിൽ തുടർച്ചയായ ഇടിവുണ്ടായിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളിൽ 1600 രൂപയുടെ ഇടിവാണ് സംഭവിച്ചത്.ഏപ്രിൽ 30 ന് രണ്ട് തവണയായി 920 രൂപ കുറഞ്ഞിരുന്നു. സംസ്ഥാനത്ത് ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 40 രൂപ വർധിച്ചു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 4740 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വിലയും വർധിച്ചിട്ടുണ്ട്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വിലയിൽ 35 രൂപയുടെ വർധനവാണ് ഉണ്ടായത്. ഇതോടെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിൻ്റെ വില 3920 രൂപയായി.സ്വർണവിലയിൽ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തുടർച്ചയായ ഇടിവിനു ശേഷം ഈ മാസം ആദ്യമായാണ് വില വർധിക്കുന്നത്. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയിൽ മാറ്റമില്ല. വെള്ളിയുടെ വിപണി വില 69 രൂപയാണ്. കഴിഞ്ഞ ദിവസം വെള്ളിയുടെ വിലയും കുറഞ്ഞിരുന്നു. ഒരു രൂപയുടെ കുറവാണ് ഉണ്ടായത്. 925 ഹോൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom