മാറ്റമില്ലാതെ സ്വർണ വില !
സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ലാതെ തുടരുന്നു. ഒരു പവൻ സ്വർണത്തിന്റെ വില 39,440 യായി തന്നെ തുടരുകയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 4930 രൂപ നല്‍കണം.തിങ്കളാഴ്ച 39,880 രൂപയിലെത്തി സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയിരുന്നു. ചൊവ്വാഴ്ച മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ബുധനാഴ്ച 560 രൂപയാണ് ഇടിഞ്ഞത്. തുടര്‍ന്ന് ഇന്നലെ വീണ്ടും വില ഉയരുന്നതാണ് കണ്ടത്.ഈ മാസം ഏഴുമുതല്‍ സ്വര്‍ണവില ഉയരുന്ന പ്രവണതയാണ് ദൃശ്യമായത്. തുടര്‍ച്ചയായി വര്‍ധിച്ച ശേഷമാണ് കഴിഞ്ഞദിവസം വില ഇടിഞ്ഞത്.ഈ മാസത്തിന്റെ തുടക്കത്തില്‍ 38,480 രൂപയായിരുന്നു സ്വര്‍ണവില.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom