Flash News
വീണ്ടും കുതിക്കാൻ പൊന്ന്

സ്വര്‍ണവില കൂടി

സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. 440 രൂപ വര്‍ധിച്ച് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,840 രൂപയായി. ഗ്രാമിന് 55 രൂപയാണ് വര്‍ധിച്ചത്. 4855 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ മാസത്തിന്റെ തുടക്കത്തില്‍ 38,480 രൂപയായിരുന്നു സ്വര്‍ണവില. ഏപ്രില്‍ നാലിന് ഇത് 38,240 രൂപയായി കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തില്‍ എത്തി. പിന്നീട് വില പടിപടിയായി ഉയരുന്നതാണ് ദൃശ്യമായത്. ഏപ്രില്‍ 18ന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരമായ 39,880 രൂപയായി സ്വര്‍ണവില ഉയര്‍ന്നിരുന്നു. രണ്ടാഴ്ചക്കിടെ 1600 രൂപയാണ് വര്‍ധിച്ചത്. പിന്നീട് വില താഴുന്നതാണ് ദൃശ്യമായത്. കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ വീണ്ടും കുറഞ്ഞിരുന്നു. ഇന്നലെ 360 രൂപയുടെ ഇടിവാണുണ്ടായത്.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *