വീണ്ടും ഇടിഞ്ഞ് സ്വർണ വില

വീണ്ടും ഇടിഞ്ഞ് സ്വർണ വില

സ്വർണം വാങ്ങാൻ നിൽക്കുന്നവർക്കിതാ ഒരു സന്തോഷ വാർത്ത. സ്വർണ വിലയിൽ കുറവ്. പവന് 160 രൂപയാണ് താഴ്ന്നത്. ഒരു പവന്റെ വില 37,600 രൂപയും ഗ്രാം വില 20 രൂപ കുറഞ്ഞ് 4700 ആയി.കഴിഞ്ഞ ദിവസം അക്ഷയ തൃതീയ ദിനത്തിൽ സ്വർണ വിലയിലെ ഇടിവ് ജനങ്ങൾക്ക് കൂടുതൽ പ്രയോജനപ്രദമായി. ഏകദേശം 4,000 കിലോയുടെ സ്വര്‍ണവില്‍പ്പന നടന്നെന്ന് റിപ്പോര്‍ട്ട്. കേരളത്തില്‍ ഏകദേശം 2000 2,250 കോടി രൂപയുടെ സ്വര്‍ണവ്യാപാരം നടന്നതായാണ് കണക്കുകളെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എകെജിഎസ്എംഎ) അറിയിച്ചു. ഇന്നലെ ഇന്ത്യയൊട്ടാകെ ഏകദേശം 15,000കോടി രൂപയുടെ സ്വര്‍ണവ്യാപാരം നടന്നതായാണ് റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന സൂചന.സ്വര്‍ണവില കഴിഞ്ഞ ഒരു മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കുറഞ്ഞതും വ്യാപാരികള്‍ക്ക് അനുകൂലമായി. അക്ഷയ തൃതീയയോട് അനുബന്ധിച്ചുള്ള ഓഫറുകളും വിപണിക്ക് ഉണര്‍വേകി.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *